ജിയോ 5ജിക്ക് വേഗത 600 എംബിപിഎസ്; എയർടെൽ 5ജിയ്ക്ക് 516 എംബിപിഎസ്

0
114

നിലവിൽ രാജ്യത്ത് എയർടെലിനെക്കാൾ 5ജി വേഗത ജിയോ നൽകുന്നുണ്ടെന്ന് റിപ്പോർട്ട്. സെക്കൻഡിൽ 600 മെഗാബിറ്റ് ഡൗൺലോഡ് വേഗതയാണ് ജിയോയ്ക്ക് ലഭിച്ചത് എന്ന് ബ്രോഡ്ബാൻഡ് വേഗത കണക്കാക്കുന്ന ഊക്ല പറയുന്നു. എയർടെലിന് സെക്കൻഡിൽ 516 മെഗാബിറ്റ് വേഗത ലഭിച്ചു. ഈ വർഷം ഒക്ടോബർ 1 മുതലാണ് രാജ്യത്ത് 5ജി സേവനം നിലവിൽ വന്നതെങ്കിലും ജൂൺ മുതൽ ഊക്ല 5ജി വേഗത പരിശോധിക്കുന്നുണ്ട്. രാജ്യത്ത് ഞിലവിൽ

ഡൽഹിയിൽ എയർടെലിന് 200 എംബിപിഎസ് ഡൗൺലോഡ് വേഗത മാത്രമാണ് ലഭിച്ചത്. ജിയോയ്ക്ക് 600 എംബിപിഎസ് വേഗത ലഭിച്ചു. വാരണാസിയിൽ എയർടെലിന് 516.57 എംബിപിഎസ് വേഗത ലഭിച്ചു. ഇവിടെ 485.22 ആണ് ജിയോ 5ജിക്ക് ലഭിച്ചത്. മുംബൈയിൽ എയർടെലിന് 217.07 എംബിപിഎസ് വേഗത ലഭിച്ചപ്പോൾ ജിയോയ്ക്ക് 515.38 എംബിപിഎസ് വേഗത ലഭിച്ചു.

ഡൽഹി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, സിലിഗുരി, നാഗ്പൂർ, വാരണാസി എന്നീ നഗരങ്ങളിലാണ് എയർടെൽ 5ജി സേവനം ആരംഭിച്ചത്. ജിയോ ആവട്ടെ ഡൽഹി, മുംബൈ, കൊൽക്കത്ത, വാരണാസി എന്നിവിടങ്ങളിൽ 5ജി സേവനം നൽകുന്നുണ്ട്.