എൽദോസ് കുന്നപ്പിള്ളി നല്ല നൃത്തക്കാരനാണ് പക്ഷെ എന്നോട് വേണ്ട-തൊഴുതു കൊണ്ട് യുവതി

0
212

കോൺഗ്രസ്സ് എം എൽ എ എൽദോസ് കുന്നപ്പിള്ളിയുടെ പീഡനക്കേസ് വാർത്തകളിൽ നിറയുമ്പോൾ മറ്റു ലീലാവിലാസങ്ങളും പുറത്തു വരുന്നു.
ഒരു നൃത്ത വേദിയിൽ യുവതിയുടെ കൈപിടിച്ച് മതിമറന്നാടാൻ കുന്നപ്പിള്ളി നടത്തുന്ന ശ്രമങ്ങളും ഒഴിഞ്ഞു മാറുന്ന യുവതി പിന്നാലെ എൽദോസ് ചെന്നപ്പോൾ കൈകൂപ്പി ഒഴിഞ്ഞു മാറുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

എൽദോസിനെതിരെ സ്ത്രീയെ തട്ടിക്കൊണ്ടുപോയി മർദിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, വീട്ടിൽ അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കോവളം പൊലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണു കേസ്. കോവളം പൊലീസിനെതിരെയും ആരോപണമുള്ളതിനാൽ ജില്ലാ ക്രൈംബ്രാഞ്ചിനു കേസ് കൈമാറി. ‌തിരുവനന്തപുരം പേട്ടയിൽ താമസിക്കുന്ന ആലുവ സ്വദേശിയായ അധ്യാപികയാണു പരാതിക്കാരി. ‌എംഎൽഎ തന്നെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചതായി മജിസ്ട്രേട്ടിനോടു യുവതി പരാതിപ്പെട്ടതായാണു സൂചന.
ഈ യുവതി കോൺഗ്രസ്സിലെ ഒരു വനിതാ നേതാവിനെതിരെയും പരാതി ഉന്നയിച്ചിട്ടുണ്ട്. എൽദോസിനു വേണ്ടി പെരുമ്പാവൂർ സ്വദേശിയായ കോൺഗ്രസ് വനിതാ നേതാവ് വിളിച്ച് ഭീഷണിപ്പെടുത്തി. ഉപദ്രവിക്കരുതെന്ന് അവരോട് അപേക്ഷിച്ചു. പിന്നീട് പൊലീസുകാരനെകൊണ്ടും വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. അതിനുശേഷം എൽദോസ് വീട്ടിലെത്തി ബഹളം ഉണ്ടാക്കി ശാരീരികമായി ഉപദ്രവിച്ചപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. കേസുമായി ബന്ധപ്പെട്ട വിഡിയോ താൻ ആർക്കും കൈമാറിയിട്ടില്ല. എൽദോസിന്റെ ഫോൺ തന്റെ കൈവശമാണെന്ന പ്രചാരണം തെറ്റാണ്. ഫോൺ തന്റെ കയ്യിലാണെങ്കിൽ അദ്ദേഹത്തിന് കേസ് കൊടുക്കാമായിരുന്നല്ലോ?

സമൂഹമാധ്യമങ്ങളിൽ തന്നെക്കുറിച്ച് മോശമായ പ്രചാരണം നടക്കുന്നു. തനിക്കെതിരെ കാശ് തട്ടിപ്പിനു കേസില്ല. വിവാഹബന്ധം വേർപെടുത്താനുള്ള കേസ് മാത്രമാണ് ഉള്ളത്. എൽദോസ് നന്നായി മദ്യപിക്കുന്ന ആളാണ്. ഒക്ടോബർ 9 വരെ എൽദോസുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്. താന്‍ പെരുമ്പാവൂർകാരിയല്ല. തലസ്ഥാനത്ത് കല്യാണം കഴിച്ചു വരികയായിരുന്നു. പണമായിരുന്നു ലക്ഷ്യമെങ്കിൽ 30 ലക്ഷം വാങ്ങി വെറുതേ ഇരിക്കാമായിരുന്നു. അത്രയും പണം തരാൻ എൽദോസിന് സാമ്പത്തികശേഷിയുണ്ടോ എന്നറിയില്ലെന്നും പരാതിക്കാരി പറഞ്ഞു.

ഇതിനിടെ എൽദോസ് കുന്നപ്പള്ളിലിനെതിരായ പരാതിയിൽ പ്രതികരിച്ച് രമേശ് ചെന്നിത്തല രംഗത്തു വന്നത് കൗതുകത്തിനിടയാക്കി. . പരാതി അന്വേഷിക്കാൻ കെപിസിസി സമിതിയെ നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും. ഇക്കാര്യത്തിൽ വസ്തുനിഷ്ഠമായി അന്വേഷണം നടക്കും. കെപിസിസി പ്രസിഡന്റുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ഒരുഘട്ടത്തിലും സ്ത്രീകൾക്കെതിരെയുള്ള അതിക്രമം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ എമ്മുമായി ബന്ധപ്പെട്ട ചില പരാതികൾ വന്നപ്പോൾ സ്ത്രീ പീഡന പരാതി പാർട്ടിയാണോ അന്വേഷിക്കേണ്ടത് എന്ന് ആദ്യം ചോദിച്ചത് ചെന്നിത്തലയാണ്. ആ ചെന്നിത്തല തന്നെ ഇപ്പോൾ കെപിസിസി അന്വേഷണ റിപ്പോർട്ട് കാത്തു നിൽക്കുന്നു!