Saturday
10 January 2026
20.8 C
Kerala
HomeIndiaഡൽഹി കലാപത്തില്‍ പങ്കുണ്ടെന്ന് സമ്മതിച്ച് ബിജെപി എംഎൽഎ

ഡൽഹി കലാപത്തില്‍ പങ്കുണ്ടെന്ന് സമ്മതിച്ച് ബിജെപി എംഎൽഎ

ഡൽഹിയിൽ നടന്ന കലാപത്തിൽ പങ്കുണ്ടെന്ന്‌ വിഎച്ച്പിയുടെ വിരാട്‌ ഹിന്ദുസഭയിൽ തുറന്നുസമ്മതിച്ച് ബിജെപി എംഎൽഎ നന്ദ്‌ കിഷോർ ഗുർജാര്‍. പരിപാടിയിൽ നന്ദ്‌ കിഷോർ പ്രസംഗിക്കുന്ന വീഡിയോ പുറത്തുവന്നു.

‘പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ ഡൽഹിയിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. അപ്പോൾ ജിഹാദികൾ ഹിന്ദുക്കളെ കൊല്ലാൻ തുടങ്ങി. നിങ്ങൾ അവിടെ ഉണ്ടായിരുന്നു. നിങ്ങൾ ഞങ്ങളെ അകത്തേക്ക് കടത്തിവിട്ടു. 2.5 ലക്ഷം പേരെ ഡൽഹിയിലേക്ക്‌ കൊണ്ടുവന്നുവെന്ന്‌ ഞങ്ങൾക്കുനേരെ ആരോപണം ഉയർന്നു. ഞങ്ങൾ അവരോട് കാര്യങ്ങൾ വിശദീകരിക്കാൻ മാത്രമാണ് പോയത്. പക്ഷേ, പൊലീസ് ഞങ്ങൾക്കെതിരെ ജിഹാദികളെ കൊന്നതിന് കേസെടുത്തു. ഞങ്ങൾ ജിഹാദികളെ കൊല്ലും. എപ്പോഴും  കൊല്ലും’– -നന്ദ്‌ കിഷോർ പറയുന്നു.

ഞായറാഴ്‌ച നടന്ന പരിപാടി  മുസ്ലിംവിരുദ്ധ പ്രസംഗംമൂലം വിവാദമായിരുന്നു. ആക്രമിക്കാൻ വരുന്നവരുടെ കൈയും തലയും വെട്ടണമെന്ന്‌ ജഗത്‌ഗുരു യോഗേശ്വർ ആചാര്യ ആവശ്യപ്പെട്ടിരുന്നു. അതേസമയം, പരിപാടിക്ക്‌ അനുമതി വാങ്ങിയില്ലെന്നു കാണിച്ച്‌ സംഘാടകർക്കെതിരെ പൊലീസ്‌ കേസെടുത്തു.

 

RELATED ARTICLES

Most Popular

Recent Comments