നബിദിനം; ദുബായിലും അബുദാബിയിലും ഷാര്‍ജയിലും പാര്‍ക്കിങ് സൗജന്യം

0
123

നബിദിനത്തോട് അനുബന്ധിച്ച് യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ എട്ടിന് ദുബൈയിലെ എല്ലാ പാര്‍ക്കിങ് ഏരിയകളിലും സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം മള്‍ട്ടി ലെവല്‍ ടെര്‍മിനലുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഷാര്‍ജയിലും മിക്ക പാര്‍ക്കിങ് ഏരിയകളിലും ശനിയാഴ്ച സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചിട്ടുണ്ട്. ദുബായിലും അബുദാബിയിലും ഞായറാഴ്ചയും പാര്‍ക്കിങ് സൗജന്യമായതിനാല്‍ രണ്ട് ദിവസം പാര്‍ക്കിങ് ഫീസ് സൗജന്യം ലഭിക്കും. അബുദാബിയില്‍ ശനിയാഴ്ച ടോളും പാര്‍ക്കിങ് ഫീസും ഒഴിവാക്കിയിട്ടുണ്ടെന്ന് നേരത്തെ തന്നെ അധികൃതര്‍ അറിയിച്ചിരുന്നു.

അവധി ദിവസങ്ങളിലും പണം ഈടാക്കുന്ന ഷാര്‍ജയിലെ ചില സോണുകളിലെ പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ സൗജന്യം ലഭിക്കില്ല. അബുദാബിയില്‍ ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച രാവിലെ 7.59 വരെ പാര്‍ക്കിങ് സൗജന്യമായിരിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ അബുദാബിയില്‍ ടോള്‍ ഗേറ്റുകളിലും പണം ഈടാക്കില്ല. തിങ്കളാഴ്ച മുതല്‍ പണം ഈടാക്കിത്തുടങ്ങും.