നിയന്ത്രണം വിട്ട ആംബുലന്‍സ് ബൈക്കിലിടിച്ച് അപകടം; വാഹനം തലകീഴായി മറിഞ്ഞു

0
102

തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് ബൈക്കിലിടിച്ച് അപകടം.ആംബുലന്‍സ് തലകീഴായി മറിഞ്ഞു. ആംബുലന്‍സുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രികരായ യുവാവിനും മകള്‍ക്കും ഗുരുതരമായി പരുക്കേറ്റു. പിരപ്പന്‍കോട് സ്വദേശികളായ ഷിബു(35 )മകള്‍ അലംകൃത (4) എന്നിവര്‍ക്കാണ് പരുക്കേറ്റത്. രാവിലെ 6.30 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അച്ഛനേയും മകളേയും ഗോകുലം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഇടുക്കി കട്ടപ്പനയില്‍ നിന്ന് തിരുവനന്തപുരത്തേക്കെത്തിയ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപം രാവിലെ 6.30 ഓടെയാണ് അപകടമുണ്ടായത്. സ്വകാര്യ സ്‌കാനിംഗ് കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിനായി റോഡില്‍ നിര്‍ത്തിയ ബൈക്കിലാണ് നിയന്ത്രണം വിട്ട ആംബുലന്‍സ് വന്നിടിച്ചത്.