ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി

0
66

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. ആവേശം അവസാന ഓവറിലേക്ക് നീണ്ട മത്സരത്തിൽ 9 റൺസിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ ജയം. അർദ്ധ സെഞ്ച്വറിയുമായി പുറത്താക്കത്തെ നിന്ന മലയാളി താരം സഞ്ജു സാംസന്റെ പോരാട്ടം പാഴായി.

മഴ കാരണം 40 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 250 റൺസ്യിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. ഓപ്പണാർമാരായ ശിഖർ ധവാനും (4) ശുഭ്മാൻ ഗില്ലും (3) പവർപ്ലേയ്ക്കുള്ളിൽ തന്നെ മടങ്ങി. ഋതുരാജ് ഗെയ്ക്വാദിനും (19) ഇഷാൻ കിഷനും (20) നിലയുറപ്പിക്കാനാകാതെ വന്നതോടെ ഇന്ത്യ 51-4 എന്ന നിലയിൽ തിരിച്ചടി നേരിട്ടു. ഫോമില്ലായ്മയുടെ പേരിൽ സമീപകാലത്തു വിമർശനം നേരിട്ട ശ്രേയസ് അയ്യർ 37 പന്തില്‍ 50 റണ്‍സ് നേടി.

ശ്രേയസിനൊപ്പം കരുതലോടെ ബാറ്റ് വീശിയ സഞ്ജു സാംസണ്‍ ഫോമിലായിരുന്നു. ഷാര്‍ദുല്‍ ഠാക്കൂറിനെ കൂട്ട് പിടിച്ച് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോയ സഞ്ജു ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്‍കി. ഠാക്കൂര്‍ 31 പന്തില്‍ 33 റണ്‍സുമായി പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. പിന്നാലെയെത്തിയ കുല്‍ദീപ് യാദവ് നേരിട്ട ആദ്യ പന്തില്‍ തന്നെ മടങ്ങി.

വാലറ്റത്തിന് പിടിച്ച് നില്‍ക്കാനാകാതെ വന്നതോടെ ഇന്ത്യ പരാജയം മുന്നില്‍ കണ്ടു. എന്നാല്‍ പോരാടാനുറച്ച് ബാറ്റ് വീശിയ സഞ്ജു തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സ് വേണ്ടിയിരുന്നെങ്കിലും 20 റണ്‍സ് നേടാന്‍ സഞ്ജുവിനായി. 63 പന്തുകള്‍ നേരിട്ട സഞ്ജു 9 ബൗണ്ടറികളും 3 സിക്‌സറുകളും സഹിതം 86 റണ്‍സുമായി പുറത്താകാതെ നിന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി.