വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ടത് മോട്ടോര്‍ വാഹന വകുപ്പ് കരിമ്പട്ടികയില്‍പ്പെടുത്തിയ ബസ്

0
120

വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിനെതിരെ ഗുരുതര കണ്ടെത്തലുകള്‍. അഞ്ച് കേസുകള്‍ ബസിനെതിരെ നിലവിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. മോട്ടോര്‍ വാഹന വകുപ്പിന്റെ കരിമ്പട്ടികയില്‍പ്പെട്ടതാണ് ഈ ടൂറിസ്റ്റ് ബസ്.

എതിരെ വരുന്ന വാഹനങ്ങള്‍ക്ക് അലോസരമുണ്ടാക്കുന്ന രീതിയില്‍ ഹോണുകളും ലൈറ്റും പിടിപ്പിച്ചതിനുള്‍പ്പെടെയാണ് ബസിനെതിരെ കേസുളളത്. ഗതാഗതനിയമ ലംഘനത്തിനും അടക്കം നാല് കേസുകള്‍ നിലവിലുള്ളത്.

മെയ് മാസത്തില്‍ ചാര്‍ജ് ചെയ്ത കേസുകളില്‍ ഫൈന്‍ പോലും അടയ്ക്കാത്തതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ബസിനെ കരിമ്പട്ടികയില്‍പ്പെടുത്തിയത്. കോട്ടയം പാല സ്വദേശിയാണ് ലൂമിനസ് ബസിന്റെ ഉടമ.