വടക്കഞ്ചേരി വാഹനാപകടം: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി മന്ത്രി ആന്റണി രാജു

0
134

തൃശൂർ– പാലക്കാട് ദേശീയപാതയിൽ കെഎസ്‌ആർടിസി ബസിനുപിന്നിൽ ടൂറിസ്റ്റ്‌ ബസിടിച്ച്‌ ഒമ്പതുപേർ മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി ഗതാഗതമന്ത്രി ആന്റണി രാജു. വടക്കഞ്ചേരിയിലെ അപകടവിവരം അറിഞ്ഞ ഉടൻതന്നെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ് ശ്രീജിത്ത് ഐപിഎസിനെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇനിമുതൽ ടൂറിസ്റ്റുബസുകൾ വാടകയ്‌ക്ക് എടുക്കുമ്പോൾ സ്‌‌കൂളുകൾ പാലിക്കേണ്ട ചില മാർഗനിർദേശങ്ങളും മന്ത്രി മുന്നോട്ടുവെച്ചു. സ്‌കൂളുകളിൽ നിന്ന് വിനോദയാത്ര പോകുമ്പോൾ ടൂറിസ്റ്റ് ബസ് ഡ്രൈവർമാരുടെ പേരുവിവരം ആർടി ഓഫീസിൽ അറിയിക്കാൻ നിഷ്‌കർഷിക്കും. ടൂറിസ്റ്റ് ബസ് ജീവനക്കാരുടെ പശ്ചാത്തലവും പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.