വടക്കഞ്ചേരി വാഹനാപകടം: 9 മരണം; അഞ്ചുപേര്‍ വിദ്യാര്‍ത്ഥികള്‍

0
125

പാലക്കാട് വടക്കഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഒന്‍പത് പേരില്‍ അഞ്ച് പേര്‍ കുട്ടികള്‍. ഒരു അധ്യാപകനും മരിച്ചു. മരിച്ചവരില്‍ മൂന്നുപേര്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കാരാണ്.

ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ നിലവില്‍ 16 പേരാണ് ചികിത്സയിലുള്ളത്. 50-ല്‍ അധികം പേര്‍ക്കാണ് അപകടത്തില്‍ പരുക്കേറ്റത്. 38 കുട്ടികളാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.