Thursday
18 December 2025
24.8 C
Kerala
HomeWorldഗാംബിയയില്‍ വ‍ൃക്ക രോ​ഗങ്ങളെ തുടർന്ന് 66 കുട്ടികൾ മരിക്കാൻ കാരണം ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ്:...

ഗാംബിയയില്‍ വ‍ൃക്ക രോ​ഗങ്ങളെ തുടർന്ന് 66 കുട്ടികൾ മരിക്കാൻ കാരണം ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ്: WHO

ഗാംബിയയില്‍ വ‍ൃക്ക രോ​ഗങ്ങളെ തുടർന്ന് 66 കുട്ടികൾ മരിക്കാൻ കാരണം ഇന്ത്യൻ നിർമ്മിത കഫ് സിറപ്പാണെന്ന ആരോപണവുമായി ലോകാരോ​ഗ്യ സംഘടന. അഞ്ച് വയസിന് താഴെയുള്ള 66 കുട്ടികളാണ് മരിച്ചത്. ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെയാണ് ലോകാരോഗ്യ സംഘടന രം​ഗത്തെത്തിയിരിക്കുന്നത്.

സംംഭവത്തിൽ സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡഡ് ഓർഗനൈസേഷൻ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വിശദമാക്കി. കഫ് സിറപ്പ് ഉത്പാദിപ്പിച്ച മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് സ്ഥിതി ചെയ്യുന്ന ഹരിയാനയിലെ ഡ്രഗ്സ് കണ്ട്രോൾ അതോറിറ്റിയോടും വിശദമായ അന്വേഷണം നടത്താൻ നിർദേശം നൽകിയിട്ടുണ്ട്.

ഡയറ്റ്തലിൻ ഗ്ലൈകോൾ, എഥിലിൻ ഗ്ലൈകോൾ തുടങ്ങിയ അപകടകരമായ വസ്തുക്കൾ ഉയർന്ന അളവിൽ കണ്ടെത്തിയെന്നാണ് ആരോപണം. കഫ് സിറപ്പ് കുട്ടികളുടെ വൃക്കകളെ ബാധിച്ചാണ് മരണം. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയിലെ ശിശു മരണങ്ങളിൽ ന്യൂഡൽഹി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയുടെ പങ്കിനേക്കുറിച്ച് ബുധനാഴ്ചയാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ട് പുറത്ത് വിട്ടത്.

നാല് മരുന്നുകളാണ് അപകടകരമാണെന്ന് കണ്ടെത്തിയിരിക്കുന്നത്. പ്രോമെത്താസിന്‍ ഓറല്‍ സൊലൂഷന്‍, കോഫെക്സാമാലിന്‍ ബേബി കഫ് സിറപ്പ്, മകോഫ് ബേബി കഫ് സിറപ്പ്, മഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നിവയാണ് അപകടകരമാണെന്ന് കണ്ടെത്തിയത്. ഇവയിൽ അപകടകരമായ അളവില്‍ കെമിക്കലുകള്‍ കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. അതേസമയം ഗാംബിയയിലേക്ക് മാത്രമേ ഈ കമ്പനി മരുന്ന് അയച്ചിട്ടുള്ളൂവെന്നാണ് ഇന്ത്യയുടെ വിശദീകരണം.

RELATED ARTICLES

Most Popular

Recent Comments