Wednesday
17 December 2025
29.8 C
Kerala
HomeKeralaമാങ്ങ മോഷ്‌ടിച്ച പോലീസുകാരന് സസ്‌പെൻഷൻ

മാങ്ങ മോഷ്‌ടിച്ച പോലീസുകാരന് സസ്‌പെൻഷൻ

കാഞ്ഞിരപ്പള്ളിയിൽ മാമ്പഴം മോഷ്ടിച്ച പോലീസുകാരന് സസ്‌പെൻഷൻ. പോലീസ് ഉദ്യോഗസ്ഥനായ പി.വി ഷിഹാബിനെയാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടേതാണ് നടപടി. സംഭവത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെ ഷിഹാബ് ഒളിവൽ പോയിരുന്നു. മോഷണം പോലീസ് സേനയ്ക്ക് കളങ്കമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

10 കിലോ മാമ്പഴമാണ് ഷിഹാബ് കടയിൽ നിന്നും മോഷ്ടിച്ചത്. മുണ്ടക്കയം വണ്ടൻപതാൽ സ്വദേശി ഷിഹാബ് ആണ് കവർച്ച നടത്തിയത്. ഇയാൾ ഇടുക്കി എആർ ക്യാമ്പിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനാണ്. ഇടുക്കി പോലീസ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന ഷിഹാബിന് കോട്ടയം മെഡിക്കൽ കോളേജിൽ ആയിരുന്നു അന്നേ ദിവസം ഡ്യൂട്ടി.

ഡ്യൂട്ടി കഴിഞ്ഞ് സ്‌കൂട്ടറിൽ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങും വഴി കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്തുള്ള പഴക്കടയിൽ നിന്നുമാണ് മാമ്പഴം മോഷ്ടിച്ചത്. ഇവിടെ വഴിയരികിലായി കൊട്ടയിൽ മൂടിയിട്ട നിലയിലായിരുന്നു മാമ്പഴം. ഷിഹാബ് വണ്ടി നിർത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു. യൂണിഫോമിലെത്തിയാണ് ഷിഹാബ് മോഷണം നടത്തിയത്.

രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് മാമ്പഴം കവര്‍ച്ച ചെയ്യപ്പെട്ടതായി കച്ചവടക്കാരൻ മനസിലാക്കുന്നത്. 600 രൂപ വിലവരുന്ന പത്ത് കിലോ മാമ്പഴമാണ് മോഷണം പോയതെന്ന് പഴക്കട ഉടമ നാസര്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കടയ്ക്ക് മുന്‍പില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്.

RELATED ARTICLES

Most Popular

Recent Comments