ഇന്ത്യ 6 ജിയില്‍ മുന്നിലെത്തുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. ഡല്‍ഹി പ്രഗതി മൈതാനിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസിന്റെ ആറാമത് എഡിഷനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങള്‍ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ടെലികോം മന്ത്രിയുടെ പ്രസ്താവന എത്തിയിരിക്കുന്നത്. 5 ജി സേവനങ്ങള്‍ ആരംഭിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ്, 2030 ഓടെ 6 ജി അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണ്‍ 2022-ന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഏറ്റവും പുതിയ 5G നെറ്റ്വര്‍ക്ക് ഉപയോക്താക്കള്‍ക്ക് വേഗതയേറിയ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുക മാത്രമല്ല, ദുരന്തനിവാരണം, കൃഷി തുടങ്ങിയ മേഖലകളില്‍ സര്‍ക്കാരിന് പിന്തുണ നല്‍കാനും സഹായിക്കും.
ലോകത്തില്‍ മറ്റെവിടെയും ലഭിക്കാത്തതും ഏറ്റവും ഉയര്‍ന്ന നിലവാരമുള്ളതും താങ്ങാനാവുന്നതുമായ നിരക്കുകളില്‍ 5 ജി സേവനം ലഭിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. 2023 ഡിസംബറില്‍ ഇന്ത്യയുടെ ഓരോ കോണിലും 5G സേവനം ലഭ്യമാക്കുമെന്ന് ടെലികോം സോവനദാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. ഇന്ന് മുതല്‍ 8 നഗരങ്ങളില്‍ 5G അവതരിപ്പിക്കുമെന്ന് എയര്‍ടെല്‍ അറിയിച്ചു. എല്ലാ നഗരങ്ങളുടെയും പേരുകള്‍ അജ്ഞാതമാണെങ്കിലും, മുംബൈ, ഡല്‍ഹി, വാരണാസി, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ ഇന്ന് 5G ലഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. വോഡഫോണ്‍ ഐഡിയയും ഉടന്‍ തന്നെ 5G റോള്‍ഔട്ട് ആരംഭിക്കും.
5G ഇന്റര്‍നെറ്റ് സേവനം ആരംഭിച്ച യുപിയിലെ ആദ്യത്തെ നഗരമായി വാരാണസി
രാജ്യത്ത് 5G സേവനം ആരംഭിച്ച യുപിയിലെ ആദ്യത്തെ ജില്ലയായി വാരാണസി മാറി. അതേസമയം, വാരണസിയിലെ ഉപഭോക്താക്കള്‍ക്ക് 5 ജി സേവനം ആസ്വദിക്കുന്നതിനായി ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരും. വാരാണസിയിലെ രുദ്രാക്ഷ് കണ്‍വെന്‍ഷന്‍ സെന്ററില്‍ എയര്‍ടെല്‍ സംഘടിപ്പിച്ച 5ജി ലോഞ്ചിംഗ് പ്രോഗ്രാമില്‍, രാജ്യത്തെയും കാശിയെയും ഡിജിറ്റല്‍ ഇന്ത്യയുടെ അഞ്ചാം തലമുറയുമായി ബന്ധിപ്പിച്ചതിന് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നന്ദി പറഞ്ഞിരുന്നു. 5ജി വരുന്നതോടെ ജോലിയുടെ വേഗതയില്‍ ഗുണപരമായ പുരോഗതിയുണ്ടാകുമെന്ന് മുഖ്യമന്ത്രി യോഗി പറഞ്ഞു. കാലത്തിനൊപ്പം സഞ്ചരിക്കുന്നവര്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുന്നേറുന്നു. 5ജിയുടെ സമാരംഭത്തോടെ വില്ലേജ് സെക്രട്ടേറിയറ്റിനെ 100% ഫൈബര്‍ ഒപ്റ്റിക്കലുമായി ബന്ധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.