വനിതാ ഏഷ്യാ കപ്പില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

0
148

വനിതാ ഏഷ്യാ കപ്പില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 41 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്.

ടോസ് നഷ്ടമായി ബാറ്റിംഗിനിയക്കപ്പെട്ട ഇന്ത്യ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് നേടി. 53 പന്തില്‍ 76 റണ്‍സുമായി ഗംഭീര തിരിച്ചു വരവ് നടത്തിയ ജമീമ റോഡ്രിഗസ് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ക്യാപ്ടന്‍ ഹര്‍മന്‍പ്രീത് കൗര്‍ 33 റണ്‍സ് നേടി. ശ്രീലങ്കയ്‌ക്ക് വേണ്ടി രണസിംഗെ 3 വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിംഗില്‍ ശ്രീലങ്കയുടെ പോരാട്ടം 18.2 ഓവറില്‍ 109 റണ്‍സില്‍ അവസാനിച്ചു. 30 റണ്‍സെടുത്ത ഹാസിനി പെരേരക്കും 26 റണ്‍സെടുത്ത ഹര്‍ഷിത മാദവിക്കും മാത്രമാണ് ലങ്കന്‍ നിരയില്‍ പിടിച്ചു നില്‍ക്കാനായത്. 3 വിക്കറ്റെടുത്ത ദയാളന്‍ ഹേമലതയും 2 വിക്കറ്റ് വീതം വീഴ്‌ത്തിയ പൂജ വസ്ത്രകാറും ദീപ്തി ശര്‍മ്മയും ചേര്‍ന്നാണ് ശ്രീലങ്കയെ തകര്‍ത്തത്. രാധാ യാദവിന് ഒരു വിക്കറ്റ് ലഭിച്ചു.