ഛിന്നഗ്രഹങ്ങളേയും ഉല്‍ക്കകളേയും ഇടിച്ച്‌ വഴിമാറ്റിവിടുന്ന ഡാര്‍ട്ട് മിഷന്റെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ച്‌ നാസ

0
37

ഛിന്നഗ്രഹങ്ങളേയും ഉല്‍ക്കകളേയും ഇടിച്ച്‌ വഴിമാറ്റിവിടുന്ന ഡാര്‍ട്ട് മിഷന്റെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ച്‌ നാസ.

അന്തരീക്ഷത്തില്‍ ഉപഗ്രഹങ്ങളേയും ഭൂമിയേയും അപകടപ്പെടുത്താന്‍ സാദ്ധ്യതയുള്ള ഛിന്നഗ്രഹങ്ങളെയാണ് ഡാര്‍ട്ട് ദൗത്യ ത്തിലൂടെ ഇടിച്ച്‌ ഗതിമാറ്റുന്നത്. അതിശക്തമായി ഛിന്നഗ്രഹത്തിന് നേരെ നീങ്ങുന്ന റോക്കറ്റ് വെടിയുണ്ടയേക്കാള്‍ വേഗത്തില്‍ സഞ്ചരിച്ചാണ് ആദ്യ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇറ്റലിയുടെ ഉപഗ്രഹമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

ഭൂമിക്ക് പുറത്ത് ബഹിരാകാശത്ത് സജ്ജമാക്കിയിരുന്ന വാഹനത്തില്‍ നിന്നാണ് ഡാര്‍ട്ട് ദൗത്യത്തിന്റെ റോക്കറ്റ് പുറപ്പെട്ടത്. എഴുപത് ലക്ഷം മൈലുകളാണ് ഛിന്നഗ്രഹവുമായി ഏറ്റുമുട്ടുംമുമ്ബ് റോക്കറ്റ് സഞ്ചരിച്ചത്. ദദിമോസ്, ദിമോര്‍ഫോസ് എന്നീ രണ്ട് ഛിന്നഗ്രഹ ങ്ങളെയാണ് ഡാര്‍ട്ട് ദൗത്യത്തിലെ റോക്കറ്റ് ഇടിച്ച്‌ ഗതിമാറ്റിയത്.

ഛിന്നഗ്രഹത്തിനടുത്തേയ്‌ക്ക് റോക്കറ്റ് എത്തുന്നതും ഇടിക്കുന്നതും ശക്തമായ പ്രകാശം പുറപ്പെടുവിക്കുന്നതുമടക്കമുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. വന്‍പാറക്കല്ല് പോലെ തോന്നിക്കുന്ന ഛിന്നഗ്രഹത്തിന്റെ ഏറ്റവും അടുത്തുനിന്നുള്ള ദൃശ്യങ്ങളും ശാസ്ത്ര ലോകത്തിന് ലഭിച്ചിരിക്കുകയാണ്. ഇറ്റലിയുടെ ബഹിരാകാശ ഉപഗ്രഹമാണ് ഡാര്‍ട്ടിന്റെ നിര്‍ണ്ണായക ദൃശ്യങ്ങള്‍ പകര്‍ത്തിയത്.