യുക്രെയ്‌ന് വേണ്ടി അമേരിക്ക സര്‍വ്വസന്നാഹവും തീര്‍ക്കുന്നതിനിടെ സൈനികന്റെ ചാര പ്രവര്‍ത്തനം

0
112

യുക്രെയ്‌ന് വേണ്ടി അമേരിക്ക സര്‍വ്വസന്നാഹവും തീര്‍ക്കുന്നതിനിടെ സൈനികന്റെ ചാര പ്രവര്‍ത്തനം. അമേരിക്കന്‍ സൈനികനായ ഡോക്ടറും ആരോഗ്യ മേഖലയില്‍ ഡോക്ടറായി പ്രവര്‍ത്തിക്കുന്ന ഭാര്യയുമാണ് ചാര പ്രവര്‍ത്തിയ്‌ക്ക് പിടിയിലായത്. അമേരിക്കന്‍ സൈന്യത്തില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സൈനികന്‍ റഷ്യയ്‌ക്ക് രഹസ്യങ്ങള്‍ കൈമാറിയതായാണ് പെന്റഗണ്‍ കണ്ടെത്തല്‍.

അമേരിക്കന്‍ സൈന്യത്തിലെ ഡോക്ടറായ ജാമീ ലീ ഹെന്റിയും സ്വകാര്യമേഖലയില്‍ ഡോക്ടറായി തന്നെ സേവനം അനുഷ്ഠിക്കുന്ന ഭാര്യ അന്ന ഗാബ്രിയേലുമാണ് ചാരവൃത്തിയ്‌ക്ക് പിടിയിലായത്. അന്ന ജോണ്‍ ഹോപ്കിന്‍സ് ആശുപത്രിയിലെ ഡോക്ടറായി സേവനം അനുഷ്ഠിക്കുന്ന വ്യക്തിയാണെന്നാണ് കണ്ടെത്തല്‍.

അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗമായ എഫ്ബിഐ ടീമാണ് ചാരപ്രവര്‍ത്തനം നടത്തിയ ദമ്ബതികളെ പിടികൂടിയത്. യുദ്ധവുമായി ബന്ധപ്പെട്ട ആരോഗ്യമേഖലയിലെ രഹസ്യവിവരങ്ങള്‍, ആശുപത്രിയിലെ സന്നാഹങ്ങള്‍, സൈനികരുടെ വിവരങ്ങള്‍ എന്നിവ കൈമാറിയെന്നാണ് കണ്ടെത്തല്‍. മേരിലാന്റ് ബാള്‍ട്ടിമോറിലെ കോടതിയിലാണ് കേസ്.