ഏറെ നാളത്തെ വിവാദങ്ങൾക്കൊടുവിൽ ബാറ്ററി വിവാദത്തിൽ പ്രതികരണവുമായി സാംസങ്. സൂക്ഷിച്ചു വെച്ചിരുന്ന സാംസങ് ഫോണുകളുടെ ബാറ്ററികൾ എല്ലാം തന്നെ വീർത്തു വളയുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യുന്നു എന്ന വെളിപ്പെടുത്തലുമായി പ്രമുഖ യൂട്യൂബർ Mrwhoistheboss രംഗത്ത് വന്ന് ഏതാനും ദിവസങ്ങൾക്കു ശേഷമാണ് സാംസങ് പ്രതികരിച്ചിരിക്കുന്നത്. Mrwhoistheboss തന്റെ ട്വിറ്ററിലൂടെയാണ് സാംസങിന്റെ പ്രതികരണം പുറത്തു വിട്ടത് .
ഞങ്ങൾക്ക് ഈ വിഷയത്തെക്കുറിച്ച് അറിയാം, കൂടുതൽ സാങ്കേതിക വിലയിരുത്തലുകൾ നോക്കുകയാണ്. സാംസങ് ഉപകരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളുള്ള ഉപഭോക്താക്കളെ അവരുടെ പ്രാദേശിക ഉപഭോക്തൃ സേവന പ്രതിനിധിയെ ബന്ധപ്പെടാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു. എന്നാണ് സാംസങിന്റെ പ്രതികരണം.
An update from Samsung on the Battery Situation:
“We are aware of this matter and are looking into further technical assessments. We encourage customers with questions regarding their Samsung device to contact their local Customer Service representative.”
Will keep you posted!
— Arun Maini (@Mrwhosetheboss) September 29, 2022
Mrwhoistheboss മാത്രമല്ല പലരും ഈ വിഷയം ചൂണ്ടിക്കാണിച്ച മുന്നോട് വന്നിരുന്നു. തന്റെ ഷെൽഫിലുള്ള ഏതാനും സാംസങ് ഫോണുകളിലും ഇത്തരമൊരു പ്രശ്‌നം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് MKBHD യും വീഡിയോയിൽ പരാമർശിസിച്ചിരുന്നു. സാംസങ്ന്റെ ട്വിറ്റെർ പേജിലും നിരവധി പേരാണ് ഇപ്പോളും തങ്ങളുടെ കയ്യിലെ ഫോണുകൾക്കും ഈ പ്രശനമുണ്ടെന്ന് കാണിച്ച് പരാതി അറിയിച്ചുകൊണ്ടിരിക്കുന്നത്.