യുഎസിലെ ഫ്ളോറിഡ തീരത്ത് ആഞ്ഞടിച്ച് ഇയാന്‍ ചുഴലിക്കാറ്റ്

0
71

യുഎസിലെ ഫ്ളോറിഡ തീരത്ത് ആഞ്ഞടിച്ച് ഇയാന്‍ ചുഴലിക്കാറ്റ്. പ്രദേശത്ത് കനത്ത മഴയും വെള്ളപ്പക്കവും അനുഭവപ്പെട്ടു. യുഎസില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ കൊടുങ്കാറ്റാണിത്. മണിക്കൂറില്‍ 241 കിലോമീറ്റര്‍ (കിലോമീറ്റര്‍) വേഗതയില്‍ വീശുന്ന കാറ്റഗറി 4 ല്‍ ഉള്‍പ്പെട്ട കൊടുങ്കാറ്റാണ് ഫ്‌ലോറിഡ തീരത്ത് ആഞ്ഞടിച്ചത്. ഫ്‌ലോറിഡയിലെ 1.8 ദശലക്ഷത്തിലധികം ആളുകള്‍ക്ക് വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. കൊടുങ്കാറ്റില്‍ ഇലക്ട്രിക് ട്രാന്‍സ്‌ഫോര്‍മറുകള്‍ പൊട്ടിത്തെറിക്കുകയും തീപ്പൊരികള്‍ ഉണ്ടാകുകയും ചെയ്തു.

ഫ്‌ലോറിഡയില്‍ എത്തുന്നതിന് മുമ്പ് ക്യൂബയില്‍ വീശിയ കൊടങ്കാറ്റില്‍ രണ്ട് പേര്‍ മരണപ്പെട്ടു. രാജ്യത്തിന്റെ ഇലക്ട്രിക്കല്‍ ഗ്രിഡും തകര്‍ത്തു ഇതോടെ 11 ദശലക്ഷം ആളുകള്‍ക്ക് വൈദ്യുതി ഇല്ലാതായി. ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതിനിടെ ഫ്‌ലോറിഡ തീരത്ത് ബോട്ട് മുങ്ങി 20 ക്യൂബന്‍ കുടിയേറ്റക്കാരെ കാണാതായതായി യുഎസ് അതിര്‍ത്തി അധികൃതര്‍ അറിയിച്ചു.

സര്‍ക്കാര്‍ സഹായം

കൊടുങ്കാറ്റ് നാശം വിതച്ച ഫ്‌ലോറിഡയില്‍, ഫെഡറല്‍ ഗവണ്‍മെന്റ് മെഡിക്കല്‍ ടീമുകള്‍ക്കൊപ്പം 300 ആംബുലന്‍സുകളും പ്രദേശത്തേക്ക് അയച്ചു.3.7 ദശലക്ഷം ഭക്ഷണവും 3.5 ദശലക്ഷം ലിറ്റര്‍ വെള്ളവും നല്‍കാനും ഭരണകൂടം തയ്യാറായിരിക്കുകയാണ്.ഫ്‌ലോറിഡയിലെ ജനങ്ങളുടെ എല്ലാ ആവശ്യത്തിനും ഒപ്പമുണ്ടാകുമെന്ന് സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.