വീണ്ടും ബാറ്ററി വിവാദത്തിൽ സാംസങ്

0
128

Galaxy Note 7 നു ശേഷം വീണ്ടും സാംസങ് ബാറ്ററിയുടെ കാര്യത്തിൽ തന്നെ കുഴപ്പത്തിലായിരിക്കുകയാണ്. മുൻമ്പുണ്ടായിരുന്ന പ്രശ്നങ്ങൾ ഇപ്പോളും നിലനിൽക്കുന്നു എന്ന് വെളിപ്പെടുത്തുകയാണ് പ്രമുഖ യൂട്യൂബർ Mrwhoistheboss. Mrwhoistheboss ന്റെ വിഡിയോയിൽ Samsung Galaxy S10 ഉൾപ്പെടെയുള്ള തന്റെ നിരവധി ഫോണുകൾ ഗുരുതരമായ ബാറ്ററി വികസിക്കുന്ന പ്രശ്നം നേരിടുന്നുണ്ടെന്ന് അദ്ദേഹം കണ്ടെത്തിയാതായി കാണിക്കുന്നു. യൂട്യൂബർ പറയുന്നതനുസരിച്ച്, ഈ ഉപകരണം റിലീസിന് ശേഷം സാങ്കേതിക താരതമ്യ ആവശ്യങ്ങൾക്കായി നിരവധി തവണ ഉപയോഗിക്കുകയും തന്റെ മറ്റ് സ്മാർട്ട്‌ഫോൺ ശേഖരത്തിനൊപ്പം ഒരു ഷെൽഫിൽ സൂക്ഷിക്കുകയും ചെയ്തിരുന്നു. സാംസങ് ഫോണുകളുടെ മാത്രമേ ബാറ്ററികൾ ഇത്തരത്തിൽ വികസിക്കുന്നുള്ളു, ഐഫോണുകൾക്കും ചൈനീസ് ഫോണുകൾക്കുമൊന്നും ഈ കുഴപ്പമില്ല എന്നും അദ്ദേഹത്തിന്റെ വിഡിയോയിൽ പറയുന്നു.

സാംസങ്ങിന്റെ പ്രതികരണം:
വിഷയം ഏറെ ചർച്ചയായപ്പോൾ, സാംസങ് യൂട്യൂബറോട് പ്രതികരിക്കുകയും ബാറ്ററി തകരാറിലായ ഉപകരണം ശേഖരിക്കാൻ അഭ്യർത്ഥിക്കുകയും തുടർന്നുള്ള സംഭാഷണത്തിന് ശേഷം ഉപകരണം ശേഖരിക്കുകയും ചെയ്തു. എന്നിരുന്നാലും, ശേഖരിച്ച ആ ഉപകരണം ഉപയോഗിച്ച് സാംസങ് എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ പരാമർശങ്ങളൊന്നും YouTuber-ന് ലഭിച്ചില്ല.

എന്നാൽ പുറത്തു വരുന്ന വാർത്തകൾ അനുസരിച്ച് Mrwhoistheboss മാത്രമല്ല പലരും ഈ വിഷയം ചൂണ്ടിക്കാണിച്ച മുന്നോട് വരുന്നുണ്ട്. തന്റെ ഷെൽഫിലുള്ള ഏതാനും സാംസങ് ഫോണുകളിലും ഇത്തരമൊരു പ്രശ്‌നം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് MKBHD വീഡിയോയിൽ പരാമർശിച്ചു. മറ്റ് സ്മാർട്ട്ഫോൺ ബ്രാൻഡുകളിലും ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് നിരവധി ഉപയോക്താക്കളും ടെക് യൂട്യൂബർമാരും സ്ഥിരീകരിച്ചുവെങ്കിലും ഭൂരിപക്ഷ അഭിപ്രായം സാംസങ് ഫോണുകൾക്ക് തന്നെയാണ് കൂടുതലായി ഈ പ്രശ്നം കണ്ടുവരുന്നത് എന്ന് തന്നെയാണ്.

 

 

സാംസങ് ട്വിറ്റെർ പേജിലും നിരവധി പേരാണ് തങ്ങൾക്കും ഇതേ അനുഭവം ഉണ്ടായി എന്ന് പങ്കുവെച്ച് മുന്നോട് വന്നിരിക്കുന്നത്. ഉറപ്പായും സാംസങ് ബാറ്ററികൾക്ക് കാര്യമായ തകരാറുണ്ടെന്നും കമ്പനി അത് മനസിലാക്കി എത്രയും പെട്ടന്ന് പരിഹരിക്കണമെന്നുമുള്ള ആവിശ്യം ലോകത്തിന്റെ പല ഭാഗത്ത് നിന്നും ഉയർന്നു കൊണ്ടിരിക്കുകയാണ്.