Monday
12 January 2026
27.8 C
Kerala
HomeKeralaനവരാത്രി പ്രമാണിച്ച് ഒക്ടോബർ മൂന്നിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നവരാത്രി പ്രമാണിച്ച് ഒക്ടോബർ മൂന്നിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നവരാത്രി പ്രമാണിച്ച് ഒക്ടോബർ മൂന്നിന് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

അവധി ദിവസത്തിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും മന്ത്രിസഭാ യോഗത്തിൽ തീരുമാനം.

ഒക്ടോബർ രണ്ട് വൈകിട്ട് പൂജ വെച്ചതിനു ശേഷം മൂന്നാംതീയതി ദുർഗാഷ്ടമിക്ക് വിദ്യാലയങ്ങൾക്ക് അവധി നൽകാതിരുന്നതിന് എതിരെ ഹിന്ദു സംഘടനകളും നേതാക്കളും രംഗത്ത് വന്നിരുന്നു.

രണ്ടിന് വൈകുനേരം പുസ്തകങ്ങൾ പൂജവയ്ച്ചാൽ 5ാം തീയ്യതി രാവിലെ വിദ്യാരംഭ ദിനം വരെ തുടരണമെന്നായിരുന്നു ആവശ്യം.

RELATED ARTICLES

Most Popular

Recent Comments