പഴയവാഹനം ഇനി ഉപേക്ഷിക്കേണ്ട; സിഎൻജിയിലേക്കോ ഇലക്‌ട്രിക്കിലേക്കോ മാറ്റാം

0
76

പഴയവാഹനം ഇനി ഉപേക്ഷിക്കേണ്ട. നിറവും എൻജിനും ഷാസിയും മാറ്റി മോടികൂട്ടി പുതുപുത്തനാക്കാം. പെട്രോൾ, ഡീസൽ വാഹനങ്ങൾ സിഎൻജിയിലേക്കോ ഇലക്‌ട്രിക്കിലേക്കോ മാറ്റാം. അംഗീകൃത കിറ്റ്‌ ഉപയോഗിക്കണം എന്നുമാത്രം. പഴയ വാഹനങ്ങളുടെ മോടിപിടിപ്പിക്കലിന്‌ ( ഓൾട്ടറേഷൻ) സംസ്ഥാനത്ത്‌ പലവിധ ബുദ്ധിമുട്ട്‌ നേരിടുന്നതായി ആക്ഷേപമുയരുന്നതിനിടെ മാനദണ്ഡങ്ങൾ ഏകീകരിച്ച്‌ മോട്ടോർ വാഹനവകുപ്പ്‌ മാർഗനിർദേശം പുറത്തിറക്കി. അതേ കമ്പനിയുടെ എൻജിനും ഷാസിയും മാറ്റിവയ്‌ക്കാം. ആവശ്യകത രജിസ്‌റ്ററിങ്‌ അതോറിറ്റിക്ക് ബോധ്യമായാൽ മാറ്റം അനുവദിക്കും. പുതിയതിന്‌ എൻജിൻ നമ്പറില്ലെങ്കിൽ പഴയ നമ്പർ കൊത്താൻ അനുവദിക്കും.

അരുത്‌
റോഡ്‌ സുരക്ഷയെ ബാധിക്കുന്ന മോടിപിടിപ്പിക്കൽ, വാഹനത്തിന്റെ ടയർ അളവ്‌, ലൈറ്റ്‌സ്‌, ടയറിൽനിന്ന്‌ മുന്നിലേക്കും പിന്നിലേക്കുമുള്ള തള്ളിനിൽക്കുന്ന ഭാഗം (ഓവർ ഹാങ്‌) ബ്രേക്ക്‌, സ്‌റ്റിയറിങ്‌, സൈലൻസർ എന്നിവയിലെ മാറ്റം.

അനുവദനീയമായത്‌
വാഹനത്തിന്റെ തരംമാറ്റൽ, 
12–-ാം ക്ലാസിന്‌ മുകളിലുള്ള വിദ്യാർഥികളുടെ ആവശ്യാർഥം സ്‌കൂൾ ബസിൽ ചട്ടങ്ങൾ അനുസരിച്ച്‌ മാറ്റം വരുത്താം.
മൂന്നുവർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ കാരവാനാക്കാം. ഇതിന്‌ ബോഡി കോഡ്‌ പാലിക്കേണ്ടതില്ല, മൂന്നുവർഷത്തിൽ കുറവാണെങ്കിൽ ബോഡി കോഡ്‌ പാലിക്കണം. വാഹനത്തിന്റെ ബ്രേക്ക്‌, സസ്‌പെൻഷൻ, ഇന്ധനസംവിധാനം തുടങ്ങി അടിസ്ഥാനഘടകങ്ങൾ മാറ്റം വരുത്തരുത്‌.