Monday
12 January 2026
20.8 C
Kerala
HomeWorldചൈനയില്‍ പെട്ടന്നുണ്ടായ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റദ്ദാക്കിയത് 9583 വിമാനങ്ങള്‍

ചൈനയില്‍ പെട്ടന്നുണ്ടായ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റദ്ദാക്കിയത് 9583 വിമാനങ്ങള്‍

ചൈനയില്‍ പെട്ടന്നുണ്ടായ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റദ്ദാക്കിയത് 9583 വിമാനങ്ങള്‍. റദ്ദാക്കാനുള്ള കാരണം അവ്യക്തമാണെന്ന് എപ്‌കോ ടൈംസ് എന്ന മാദ്ധ്യമം സൂചിപ്പിച്ചു.

രാജ്യത്ത് ഷെഡ്യൂള്‍ഡ് ചെയ്ത വിമാനങ്ങളുടെ 59.66 ശതമാനമാണ് റദ്ദാക്കിയത്. ഫ്ലൈറ്റ് മാസ്റ്ററാണ് ടിക്കറ്റിങ്, യാത്ര സേവനങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കേണ്ടത്. രാജ്യത്തെ 50 ശതമാനത്തോളം വിമാനസര്‍വ്വീസാണ് റദ്ദാക്കിയത്.

എപോക്ക് ടൈംസ് പറയുന്നതനുസരിച്ച്‌ ബീജിങ്ങില്‍ വിമാനത്താവളത്തില്‍ റദ്ദാക്കിയത് 622 വിമാനങ്ങളാണ്. ഇത് ആകെ ശരാശരിയുടെ 60 ശതമാനത്തോളം വരും. ഷങ്ഹായി പുഡോങ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ റദ്ദാക്കിയത് 652 എണ്ണമാണ്. ഷെന്‍ഷെന്‍ ബഓന്‍ വിമാനത്താവളത്തില്‍ 542 വിമാനങ്ങള്‍ റദ്ദാക്കി.

ചൈനയിലെ പടിഞ്ഞാറന്‍ പ്രവിശ്യകളിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളായ ഗുയാങ് ലോങ്‌ഡോങ്‌ബാവോ, ലാസ ഗോംഗ, ചെങ്‌ഡു ടിയാന്‍ഫു എന്നിവടങ്ങളിലാണ് ഏറ്റവും അധികം വിമാനങ്ങള്‍ റദ്ദാക്കിയത്. ലോങ്‌ഡോങ്‌ബാവോയില്‍ 539ഉം, ലാസ ഗോംഗ 157ഉം, ചെങ്‌ഡു ടിയാന്‍ഫുവില്‍ 752ഉം, വിമങ്ങളാണ് റദ്ദാക്കിയത്. അതേസമയം കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്ന് ചൈനയിലെ പ്രധാന ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.

 

RELATED ARTICLES

Most Popular

Recent Comments