Monday
12 January 2026
25.8 C
Kerala
HomeSportsറോജര്‍ ഫെഡറര്‍ക്ക് തോല്‍വിയോടെ മടക്കം

റോജര്‍ ഫെഡറര്‍ക്ക് തോല്‍വിയോടെ മടക്കം

ലേവര്‍ കപ്പ് ഡബിള്‍സിലെ വിടവാങ്ങല്‍ മത്സരത്തില്‍ ഇതിഹാസ ടെന്നീസ് താരം റോജര്‍ ഫെഡറര്‍ക്ക് തോല്‍വി. ഫ്രാന്‍സിസ് തിയാഫോ- ജാക്‌സോക് സഖ്യമാണ് ഫെഡറര്‍-നദാല്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്. സെന്റര്‍ കോര്‍ട്ടില്‍ നടന്ന മത്സരത്തില്‍ 6-4, 6-7 (2-7), 9-11 എന്ന സ്‌കോറിനാണ് തോല്‍വി. ഇതോടെ 24 വര്‍ഷം നീണ്ട ഫെഡററുടെ കരിയര്‍ അവസാനിച്ചു.

ലേവര്‍ കപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ കായികലോകത്തിന്റെ എല്ലാ കണ്ണുകളും ഫെഡററിലായിരുന്നു. നിറഞ്ഞ കയ്യടികളോടെയാണ് തിങ്ങിനിറഞ്ഞ സ്റ്റേഡിയം ഈ സ്വിസ് താരത്തിന് യാത്രയയപ്പ് നല്‍കിയത്.

ആദ്യസെറ്റ് നേടി വിജയസൂചന നല്‍കിയ ഫെഡറര്‍-നദാല്‍ സഖ്യം തുടര്‍ സെറ്റുകളില്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. മൂന്നാം സെറ്റില്‍ ഫെഡറര്‍ക്കും നദാലിനും ഒരു മാച്ച് പോയിന്റും മത്സരം ജയിക്കാനുള്ള അവസരവും ഉണ്ടായിരുന്നു. എന്നാല്‍ സംയമനം കൈവിടാതെ കളിച്ച ടിയാഫോയും സോക്കും ജയം കൈപ്പിടിയില്‍ ഒതുക്കി.

RELATED ARTICLES

Most Popular

Recent Comments