Saturday
20 December 2025
18.8 C
Kerala
HomeKeralaതലസ്ഥാനത്തെ നടുക്കികൊണ്ട് വീണ്ടും അരുംകൊല

തലസ്ഥാനത്തെ നടുക്കികൊണ്ട് വീണ്ടും അരുംകൊല

തലസ്ഥാനത്തെ നടുക്കികൊണ്ട് വീണ്ടും അരുംകൊല റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. സംഭവം നടന്നിരിക്കുന്നത് വർക്കലയിലാണ്. വർക്കലയിൽ കിടപ്പു രോഗിയായ സഹോദരനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു. വർക്കല മേൽ വെട്ടൂർ കാർത്തികയിൽ സന്ദീപാണ് കൊല്ലപ്പെട്ടത്. ഇയാൾക്ക് 47 വയസായിരുന്നു. സംഭവത്തെ തുടർന്ന് ജ്യേഷ്ഠ സഹോദരൻ സന്തോഷിനെ വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവം നടന്നത് ഇന്നു പുലർച്ചെ ഒരു മണിയോടെയായിരുന്നു . റെയിൽവേ ജീവനക്കാരനായിരുന്ന സന്ദീപ് കഴിഞ്ഞ മൂന്നുവർഷമായി ഫിക്സ് രോഗം വന്ന് കിടപ്പിലായിരുന്നു. സംഭവം നടക്കുമ്പോൾ സന്ദീപിനെ പരിചരിക്കുന്നതിന് നിർത്തിയിട്ടുള്ള 60 വയസ്സുള്ള തമിഴ്നാട് സ്വദേശിയായ ഒരു മെയിൽ നഴ്സും ഉണ്ടായിരുന്നു. രാത്രി ഒരു മണിയോടുകൂടി അകാരണമായി പ്രതിയായ സന്തോഷ് സഹോദരന്റെ നെഞ്ചിൽ കത്തി കുത്തി ഇറക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. വിവാഹബന്ധം വേർപെടുത്തി കഴിയുന്ന പ്രതിയായ സന്തോഷ് വെറ്റിനറി ഡോക്ടറാണ്.

എന്നാൽ ഇയാൾ ഇപ്പോൾ സസ്പെൻഷനിലാണ്. ഇയാളുടെ അനിയനായ കൊല്ലപ്പെട്ട സന്ദീപ് അവിവാഹിതനാണ്. സാമ്പത്തവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്തിനാണ് പ്രതി ഇത് ചെയ്തതെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. മൃതദേഹം വർക്കല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

RELATED ARTICLES

Most Popular

Recent Comments