കല്യാശേരിയിൽ പെട്രോൾ ബോംബുമായെത്തിയ പോപ്പുലർ ഫ്രണ്ട് സംഘാംഗം പിടിയിൽ. ഒരു സ്‌കൂട്ടറും രണ്ട് പെട്രോൾ ബോംബും പിടികൂടി. ദേശീയപാത യിലൂടെ തളിപ്പറമ്പ് ഭാഗത്ത് നിന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന അഞ്ചംഗസംഘത്തിലെ ഒരാളാണ് സമീപം പിടിയിലായത്.
ഒരു ബൈക്കിലും ഒരു സ്‌കൂട്ടറിലുമാണ് സംഘം എത്തിയത്. 750 മില്ലീ ലിറ്ററിൻ്റെ രണ്ട് കുപ്പികളിലാണ് പെട്രോൾ ബോംബാണ് തയ്യാറാക്കിയത്. സ്‌കൂട്ടറിലെ സഞ്ചിയിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോബുകൾ കണ്ടെത്തിയത്. ഇയാളും ബൈക്കിലുണ്ടായിരുന്ന മൂന്ന് പേരുമാണ് രക്ഷപ്പെട്ടത്. പൊലീസിനെ കണ്ട് സംഘം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസ് പിന്തുടർന്നാണ് സ്‌കൂട്ടർ പിടികൂടിയത്.
ഇതിനിടയിൽ മറ്റു നാലു പേരും രക്ഷപ്പെട്ടു രണ്ടുപേർ റോഡിനു കിഴക്കു വശത്ത് ഊടുവഴികളിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു. കല്യാശേരിഹാജി മൊട്ടയിൽ ബൈക്കിലെത്തിയ പോപ്പുലർ ഫ്രണ്ടുകാർ ലോറിക്ക് കല്ലെറിഞ്ഞു. കല്യാശേരി പഴയ റജിസ്ട്രാർ ഓഫീസിന് സമീപത്ത് ഗുഡ് ഓട്ടോയും തകർത്തു.