പോപ്പുലർ ഫ്രണ്ട് ഹർത്താലിൻറെ ഭാഗമായി സംസ്ഥാനത്താകെ 51 ബസ്സുകൾക്ക് നേരെ ആക്രമണം

0
27

പോപ്പുലർ ഫ്രണ്ട് ഹർത്താലിൻറെ ഭാഗമായി സംസ്ഥാനത്താകെ 51 ബസ്സുകൾക്ക് നേരെ ആക്രമണം നടന്നതായി കെഎസ്ആർടിസി അറിയിച്ചു. ഇതിൽ 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു കൃത്യമായ കണക്കെടുത്താൽ നഷ്ടം ഇതിലും കൂടും എന്നാണ് വിലയിരുത്തൽ സംസ്ഥാനത്ത് ഇന്ന് 2432 ബസ്സുകൾ സർവീസ് നടത്തി. മൊത്തം സർവീസിന്റെ 62 ശതമാനം ബസ്സുകളും നിരത്തിലിറങ്ങിയതായി മാനേജ്മെൻറ് അവകാശപ്പെട്ടു.

സമരക്കരുത്ത് ആനവണ്ടിയോട് കാണിക്കരുതേയെന്ന് അപേക്ഷിച്ച് കെഎസ്ആർടിസി ഫെയ്സ്ബുക്ക് പോസ്റ്റിട്ടു. ഹർത്താൽ ഉൾപ്പെടെയുള്ള സമരങ്ങളിൽ ഇരയാകുന്നത് കെ എസ് ആർ ടി സി ബസും അതിലെ ജീവനക്കാരുമാണ് . അതുകൊണ്ട് തന്നെ ഞങ്ങളെ ആക്രമിക്കരുതേ എന്ന അപേക്ഷയുമായി കെ എസ് ആർ ടി സി അധികൃതർ രം​ഗത്തെത്തി . കെ എസ് ആർ ടി സിയുടെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് അപേക്ഷ.

നിലവിൽ വിവിധ ജില്ലകളിലായി 30ലേറെ കെ എസ് ആർ ടി സി ബസുകൾക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഡ്രൈവർമാർക്കും യാത്രക്കാർക്കും പരിക്കേറ്റിട്ടുമുണ്ട് . പൊലീസ് സുരക്ഷയോടെയാണ് പലയിടത്തും സർവീസ്