25 കോടിയുടെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം TJ-750605 ന്

0
109

25 കോടിയുടെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം TJ-750605 ന്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കേരള ഭാഗ്യക്കുറിയുടെ ബമ്പർ ടിക്കറ്റാണ് ഇന്ന് നറുക്കെടുത്തത്. തിരുവനന്തപുരം ഗോർഖി ഭവനിൽ പകൽ രണ്ടിന് നടന്ന നറുക്കെടുപ്പിൽ മന്ത്രിമാരായ കെ എൻ ബാലഗോപാലും ആന്റണി രാജുവും പങ്കെടുത്തു. 5 കോടിയുടെ രണ്ടാം സമ്മാനം TG 270912 നമ്പറിന് ലഭിക്കും.

തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചത്. ആറ്റിങ്ങലിൽ ഭഗവതി ഏജൻസീസിലെ തങ്കരാജ് എന്ന ഏജൻറ് ആണ് ടിക്കറ്റ് വിറ്റിട്ടുള്ളത്. പഴവങ്ങാടിയിൽ കഴിഞ്ഞദിവസമാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റതെന്ന് തങ്കരാജ് പറഞ്ഞു. രണ്ടാം സമ്മാനം കോട്ടയം പാലായിൽ മീനാക്ഷി ലക്കി സെൻറർ വിറ്റ ടിക്കറ്റിനാണ്.

മൂന്നാം സമ്മാനം ഒരു കോടി വീതം 10 പേർക്കാണ് ലഭിക്കുക . TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986 , TH 562506, TJ 384189, TK 395507, TL 555868 .

ഒന്നാം സമ്മാനത്തിന് സമാശ്വാസമായി 5 ലക്ഷം വീതം TA 750605 , TB 750605, TC 750605 , TD 750605, TE 750605, TG 750605 , TH 750605, TK 750605, TL 750605 എന്നീ നമ്പറുകൾക്ക് ലഭിക്കും .

നറുക്കെടുപ്പ് ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ keralalotteries.com ൽ പ്രസിദ്ധീകരിക്കും. ശനി വൈകിട്ട് അഞ്ചുവരെ 66 ലക്ഷം ടിക്കറ്റാണ് ലോട്ടറി ഓഫീസുകളിൽനിന്ന് ഏജൻസികൾക്ക് വിതരണം ചെയ്തത്. വൈകിട്ട് ആറുവരെ ഏജൻസികൾ ടിക്കറ്റുകൾ കൈപ്പറ്റി. ഞായറാഴ്ചയും വിൽപ്പന തുടർന്നിരുന്നു.

10 സീരീസുകളിലായി 500 രൂപ വിലയിലാണ് ടിക്കറ്റുകൾ പുറത്തിറക്കിയത്. ബമ്പർ നറുക്കെടുപ്പ് ചടങ്ങിൽ പൂജ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനവും നടക്കും.