ഖത്തറിൽ പൊതുസ്ഥലങ്ങളിൽ തുപ്പിയാലും മാലിന്യങ്ങളെറിഞ്ഞാലും തടവും പിഴയും

0
122

ഖത്തറിൽ നടപ്പാതകൾ, റോഡ്, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ തുപ്പുകയോ ടിഷ്യൂ, മാലിന്യപ്പൊതികൾ എന്നിവ വലിച്ചെറിയുകയോ ചെയ്താൽ ആറ് മാസം തടവോ 10,000 ഖത്തർ റിയാലിൽ കൂടാത്ത പിഴയോ അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ശിക്ഷയായി ലഭിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.

ഇത്തരം കുറ്റങ്ങൾ പൊതു ശുചിത്വ നിയമത്തിന്റെ ലംഘനമാണെന്ന് മന്ത്രാലയം ട്വീറ്റ്‌ ചെയ്‌തു.

പൊതു ഇടങ്ങൾ, റോഡുകൾ, തെരുവുകൾ, പൂന്തോട്ടങ്ങൾ, പാർക്കുകൾ, കടൽത്തീരങ്ങൾ, ഒഴിഞ്ഞ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നതും തള്ളുന്നതും നിരോധിച്ചു.