കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; ഭാരത് ജോഡോ യാത്രക്കെതിരെ കേന്ദ്ര ബാലാവകാശ കമ്മീഷൻ

0
108

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ബാലാവകാശ കമ്മീഷൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഭാരത് ജോഡോ യാത്രയിലെ ദൃശ്യങ്ങളടക്കം കാട്ടിയാണ് പരാതി നൽകിയത്.

കുട്ടികളുടെ മാനസിക ആരോഗ്യത്തെ ഇത് ബാധിക്കുമെന്നും ജവഹർ ബാൽ മഞ്ചാണ് ഇതിന് പിറകിലെന്നും ബാലാവകാശ കമ്മിഷൻ ആരോപിച്ചു. വിഷയത്തിൽ അന്വേഷണവും നടപടിയും വേണമെന്നും കേന്ദ്ര ബാലാവകാശ കമ്മിഷൻ ആവശ്യപ്പെട്ടു.

തമിഴ്നാട്ടിലെ കന്യാകുമാരിയിൽനിന്ന് കഴിഞ്ഞയാഴ്ചയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. തമിഴ്നാട്ടിൽനിന്ന് കേരളത്തിലെത്തിയ യാത്ര തിരുവനന്തപുരത്തെ പര്യടനം പൂർത്തിയാക്കി ഇന്ന് കൊല്ലം ജില്ലയിൽ പ്രവേശിച്ചു.