17 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പാകിസ്താനിലെത്തി

0
87

17 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം പാകിസ്താനിലെത്തി. 7 ടി-20കളും 3 ടെസ്റ്റുകളും പര്യടനത്തിൽ ഉൾപ്പെടുന്നു. ഈ മാസം 20ന് ടി-20 പരമ്പരയോടെ പര്യടനം ആരംഭിക്കും.

2005ലാണ് ഇംഗ്ലണ്ട് അവസാനമായി പാക് പര്യടനം നടത്തിയത്. കഴിഞ്ഞ വർഷം ഇംഗ്ലണ്ട് പാകിസ്താൻ പര്യടനം തീരുമാനിച്ചിരുന്നെങ്കിലും സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പിന്മാറുകയായിരുന്നു.ആദ്യ അഞ്ച് ടി-20 മത്സരങ്ങൾ കറാച്ചിയിലാണ് നടക്കുക. അവസാനത്തെ രണ്ട് മത്സരങ്ങൾ ലാഹോറിൽ നടക്കും.

ഒക്ടോബർ 2നാണ് ടി-20 പരമ്പര അവസാനിക്കുക. തുടർന്ന് ഇരു ടീമുകളും ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് തിരിക്കും. ലോകകപ്പിനു ശേഷം ഡിസംബർ ഒന്നിന് ടെസ്റ്റ് പരമ്പര ആരംഭിക്കും. ആദ്യ ടെസ്റ്റ് റാവൽപിണ്ടിയിലാണ്. ഡിസംബർ 9ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് മുൾട്ടാനിലും ഡിസംബർ 17ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റ് കറാച്ചിയിലും നടക്കും.