Thursday
18 December 2025
20.8 C
Kerala
HomeIndiaപാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ദൗത്യസംഘാംഗം മരിച്ചു

പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ദൗത്യസംഘാംഗം മരിച്ചു

പാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ദൗത്യസംഘാംഗം മരിച്ചുപാലപ്പിള്ളിയിലെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ദൗത്യസംഘാംഗം (റാപ്പിഡ് റെസ്പോൺസ് ടീം ) മരിച്ചു. കാട്ടാനകളെ തുരത്താനായി നിയോഗിച്ച സംഘത്തിലെ അംഗമായിരുന്ന മുക്കം സ്വദേശി കൽപ്പൂർ വീട്ടിൽ ഹുസൈനാണ് (32) മരിച്ചത്. വയനാട്ടിൽ നിന്നെത്തിയ കുങ്കിയാന ദൗത്യ സംഘത്തിലെ അംഗമാണ് ഹുസൈൻ. സപ്‌തംബർ നാലിന്‌ കള്ളായി പത്തായപാറക്കുസമീപം ഒറ്റയാന്റെ ആക്രമത്തിലാണ് പരുക്കേറ്റത്.

തുമ്പികൈ കൊണ്ടുള്ള അടിയേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആനയുടെ അടിയേറ്റ് മൂന്ന് വാരിയെല്ലുകൾ പൊട്ടിയിരുന്നു. കൂടാതെ ശ്വാസകോശത്തിനും ക്ഷതമേറ്റിരുന്നു. ഇതിനിടെ, കഴിഞ്ഞ ദിവസം ഹുസൈന് കോവിഡും സ്ഥിരീകരിച്ചു. ഇതോടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച രാവിലെ മരിച്ചു. പിതാവ് : ഇബ്രാഹിം, മാതാവ് : പാത്തുമ്മ. അൻസിതയാണ് ഹുസൈന്റെ ഭാര്യ. മക്കൾ : മൊഹമ്മദ്‌ ആഷിഖ്, അം

പാലപ്പിള്ളി എസ്റ്റേറ്റിനടുത്തുള്ള ജനവാസ മേഖലകളിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെയാണ് മുത്തങ്ങയിൽ നിന്ന് രണ്ട് കുങ്കിയാനകളെ എത്തിച്ചത്‌. വെറ്റിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തിൽ ആന പാപ്പാന്മാരുൾപ്പെടെ പന്ത്രണ്ടംഗ സംഘം കുങ്കിയാനകൾക്കൊപ്പമുണ്ട്‌. ഈ സംഘത്തിൽ അംഗമായിരുന്നു മരിച്ച ഹുസൈൻ.

24 ആനകളാണ് പുതുക്കാട് എസ്റ്റേറ്റിലെ സെക്ടർ 89 ഭാഗത്ത് എത്തിയത്. ആറു മണിക്കൂറിന് ശേഷം കാട്ടാനക്കൂട്ടം കാടുകയറിയെങ്കിലും പിന്നെയും ഭീഷണി തുടർന്നതോടെയാണ്‌ കുങ്കിയാനകൾ ഉൾപ്പെടുന്ന സംഘത്തെ എത്തിച്ചത്.

RELATED ARTICLES

Most Popular

Recent Comments