ബിസിസിഐയുടെ ഭരണഘടനാ ഭേദഗതിക്ക് സുപ്രീം കോടതി അംഗീകാരം

0
111

ബിസിസിഐ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിക്കും ജയ്ഷാക്കും അനുമതി നൽകി സുപ്രീം കോടതി.ബിസിസിഐയുടെ ഭരണഘടനാ ഭേദഗതിക്കും സുപ്രീം കോടതി അംഗീകാരം നൽകി. ഇത് സംബന്ധിച്ച്‌ ഉത്തരവ് നാളെ പുറത്തിറങ്ങും

ഇതോടെ 2025വരെ ബിസിസിഐയുടെ തലപ്പത്ത് ഇരുവർക്കും തുടരാനാവും. ബിസിസിഐയുടെ ഭരണഘടനന ഭേദഗതിക്കും സുപ്രീം കോടതി അംഗീകാരം നൽകി. ബിസിസിഐയിലോ സംസ്ഥാന അസോസിയേഷനുകളിലോ തുടർച്ചയായി രണ്ടുതവണ ഭാരവാഹി സ്ഥാനത്തുതുടരാമെന്നും ഉത്തരവിൽ പറയുന്നു.

ബിസിസിയുടെ തലപ്പത്ത് തുടരണമെങ്കിൽ ബിസിസിഐയുടെ ഭരണഘടനാ ഭേദഗതി അനിവാര്യമായിരുന്നു. ഇതേതുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജയ്ഷാ ബിസിസിഐയുടെ ഗുജറാത്തിലെ സംസ്ഥാന അസോസിയേഷനെ പ്രതിനിധീകരിച്ചും ഗാംഗുലി ബംഗാളിനെ പ്രതിനീധികരിച്ചുമാണ് ഭരണനേതൃത്വത്തിൽ എത്തിയത്.