Wednesday
31 December 2025
21.8 C
Kerala
HomeSportsറോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഇന്ന് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ നേരിടും

റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഇന്ന് ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ നേരിടും

റോഡ് സേഫ്റ്റി വേൾഡ് സീരീസ് സീസൺ 2ൽ ഇന്ന് ഇന്ത്യ ലെജൻഡ്‌സ് വെസ്റ്റ് ഇൻഡീസ് ലെജൻഡ്‌സിനെ നേരിടും. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കറും ബ്രയാൻ ലാറയും നേർക്കുനേർ വരുന്നു എന്നതാണ് ഇന്നത്തെ മത്സരത്തിന്റെ സവിശേഷത. കാൺപൂരിലെ ഗ്രീൻ പാർക്കിൽ ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം ആരംഭിക്കുക.

ബംഗ്ലാദേശ് ലെജൻഡ്‌സിനെതിരായ വെസ്റ്റ് ഇൻഡീസിന്റെ ആദ്യ മത്സരത്തിൽ ബ്രയാൻ ലാറ കളിച്ചിരുന്നില്ല. ഇന്ത്യ ലെജൻഡ്‌സിനെതിരായ മത്സരത്തിന് മുന്നോടിയായാണ് അദ്ദേഹം ടീമിനൊപ്പം ചേർന്നത്. ദക്ഷിണാഫ്രിക്ക ലെജൻഡ്‌സിനെ 61 റൺസിന് തകർത്താണ് ഇന്ത്യ ടൂർണമെന്റിന് തുടക്കമിട്ടത്. മറുഭാഗത്ത് ബംഗ്ലാദേശ് ലെജൻഡ്‌സിനെ 9 വിക്കറ്റിന് മുട്ടുകുത്തിച്ച വെസ്റ്റ് ഇൻഡീസ് ടീമും കരുത്ത് തെളിയിച്ചു കഴിഞ്ഞു.

ദക്ഷിണാഫ്രിക്ക ലെജൻഡ്‌സിനെതിരെ സ്റ്റുവർട്ടി ബിന്നി പുറത്തെടുത്ത വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 217 റൺസ് നേടിയിരുന്നു. 82 റൺസ് നേടിയ ബിന്നിയായിരുന്നു ടോപ് സ്‌കോറർ. സുരേഷ് റെയ്‌ന 33 റൺസും യൂസുഫ് പഠാൻ 35 റൺസും നേടി. മികച്ച തുടക്കം ലഭിച്ചെങ്കിലും 16 റൺസ് നേടാനെ സച്ചിൻ ടെണ്ടുൽക്കർക്ക് സാധിച്ചുള്ളൂ.

RELATED ARTICLES

Most Popular

Recent Comments