Sunday
11 January 2026
24.8 C
Kerala
HomeKeralaതെരുവുനായ ശല്യം: പ്രതിസന്ധി പരിഹരിക്കാൻ കർമപദ്ധതി തയാറാക്കുമെന്ന് മന്ത്രി എം ബി രാജേഷ്

തെരുവുനായ ശല്യം: പ്രതിസന്ധി പരിഹരിക്കാൻ കർമപദ്ധതി തയാറാക്കുമെന്ന് മന്ത്രി എം ബി രാജേഷ്

തെരുവുനായ ശല്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കുമെന്നും പ്രതിസന്ധി പരിഹരിക്കാൻ കർമപദ്ധതി തയാറാക്കുമെന്നും മന്ത്രി എം ബി രാജേഷ്.

നാളെ ചേരുന്ന ഉന്നതതല യോഗത്തിൽ കൂടുതൽ തീരുമാനങ്ങളുണ്ടാകും. വർദ്ധിച്ചു വരുന്ന തെരുവുനായ ആക്രമണങ്ങളെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

152 ബ്ലോക്കുകളിൽ വന്ധ്യംകരണത്തിനുള്ള എ ബി സി സെന്ററുകൾ തുറക്കാനുള്ള തീരുമാനം നടപ്പിലാക്കി വരികയാണ്. തെരുവുനായ്‌ക്കളുടെ വന്ധ്യംകരണത്തിന് 30 സെന്ററുകൾ സജ്ജമാണ്. സുപ്രീം കോടതിയുടെ മുന്നിൽ ഉള്ള വിഷയമായതിനാൽ അത് കൂടി പരിഗണിച്ചായിരിക്കും നടപടികളെന്നും മന്ത്രി എം ബി രാജേഷ് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments