അനധികൃത ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണി സഹിക്കവയ്യാതെ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു

0
66

അനധികൃത ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണി സഹിക്കവയ്യാതെ ആന്ധ്രയിൽ നാലംഗ കുടുംബം ആത്മഹത്യ ചെയ്തു. ശാന്തി നഗർ സ്വദേശികളായ രമ്യ ലക്ഷ്മി, ഭർത്താവ് കൊല്ലി ദുർഗാ റാവു മക്കളായ നാഗസായി, വിഖിത ശ്രീ എന്നവരാണ് ജീവനൊടുക്കിയത്.

രണ്ട് മാസം മുമ്പാണ് ഇവർ മുപ്പതിനായിരം രൂപ ലോൺ ആപ്പ് സംഘത്തിൽ നിന്നും വാങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലായി പതിനായിരം രൂപ കുടുംബം തിരികെ അടച്ചു. എന്നാൽ തുക പലിശയടക്കം വീണ്ടും ഉയർന്നു.

തിരികെ അടക്കാൻ കഴിയാതെ വന്നതോടെ ലോൺ ആപ്പ് സംഘം രമ്യ ലക്ഷ്മിയുടേയും മക്കളുടേയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു. വീട്ടമ്മയുടെയും കുട്ടികളുടേയും മോർഫ് ചെയ്ത ചിത്രങ്ങൾ വാട്സ് ആപ്പ് വഴിയാണ് ഇവരുടെ ബന്ധുക്കൾക്ക് അയച്ചത്. ഇതിൻറെ മനോവിഷമത്തിലാണ് കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്തത്.