ബസന്ത് സോറൻ എംഎൽഎ സ്ഥാനത്തിന് അയോഗ്യനെന്നു ബിജെപി

0
63

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന് പുറമേ ഇളയ സഹോദരൻ ബസന്ത് സോറനെയും എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കാൻ കേന്ദ്ര തെരെഞ്ഞെടുപ്പ് കമീഷൻ ശുപാർശ നൽകിയെന്ന് റിപ്പോർട്ട്.

ഹേമന്ദ് സോറന്റേതിന് സമാനമായി ബിജെപിയുടെ പരാതിയിലാണ് സഹോദരനെതിരെയും കേന്ദ്രതെരെഞ്ഞടുപ്പ് കമീഷന്റെ നീക്കം. ഇതു സംബന്ധിച്ച ശുപാർശ വെള്ളിയാഴ്ച രാജ്ഭവന് കമീഷൻ കൈമാറി.

തെരെഞ്ഞടുപ്പ് സത്യവാങ്മൂലത്തിൽ ഖനന സ്ഥാപനത്തിന്റെ സഹ ഉടമയാണെന്ന വിവരം മറച്ചുവെച്ചുവെന്നും ജനപ്രാതിനിധ്യ നിയമത്തിലെ 9എ വകുപ്പനുസരിച്ച്‌ ബസന്ത് സോറനെ അയോഗ്യനാക്കണമെന്നുമുള്ള ബിജെപി ആവശ്യം കേന്ദ്രതെരെഞ്ഞടുപ്പ് കമീഷൻ അതേപടി അംഗീകരിച്ചുവെന്നാണ് വിവരം.

മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ അയോഗ്യത ശുപാർശയിൽ ഇതുവരെ നിലപാട് വ്യക്തമാക്കാത്ത ഗവർണർ രമേഷ് ബൈസ് ബിജെപിക്കൊപ്പം സംസ്ഥാന ഭരണം അട്ടിമറിക്കാൻ കൂട്ടുനിൽക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ഭരണപക്ഷ എംഎൽഎമാരെ ചാക്കിട്ട് പിടിക്കാനുള്ള ബിജെപി ശ്രമം തകർത്ത് കഴിഞ്ഞ ആഴ്ച ജെഎംഎം- കോൺഗ്രസ് സഖ്യസർക്കാർ നിയമസഭയിൽ വിശ്വാസ വോട്ട് നേടിയിരുന്നു. ദുംകയിൽ നിന്നുള്ള എംഎൽഎയാണ് ബസന്ത്. അയോഗ്യനായാൽ രാജിവയ്ക്കേണ്ടിവരുമെങ്കിലും വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കില്ല.