Wednesday
17 December 2025
26.8 C
Kerala
HomeWorldഅമേരിക്കയിൽ സുതാര്യമായ തലയുള്ള അപൂർവ മത്സ്യത്തെ കണ്ടെത്തി

അമേരിക്കയിൽ സുതാര്യമായ തലയുള്ള അപൂർവ മത്സ്യത്തെ കണ്ടെത്തി

അമേരിക്കയിലെ കാലിഫോർണിയയിലുള്ള മോണ്ടെറി ബേ അക്വേറിയം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (MBARI) ശാസ്ത്രജ്ഞർ സുതാര്യമായ തലയുള്ള അപൂർവ മത്സ്യത്തെ കണ്ടെത്തി. കടലിൽ 2,600 അടി വരെ ആഴത്തിൽ വസിക്കുന്ന മാക്രോപിന്ന മൈക്രോസ്റ്റോമ വിഭാഗത്തിലെ ബാരലി എന്ന മീനിനെയാണ് ആഴക്കടലിൽ കണ്ടെത്തിയത്. ജീവനോടെ ഈ മീനുകളെ കാണുന്നത് ആദ്യമായിട്ടാണ്.

ജീവനുള്ള ബാരലി മത്സ്യത്തെ കണ്ടപ്പോഴാണ് മത്സ്യത്തിന് അതിന്റെ കണ്ണുകൾ തിരിക്കാൻ കഴിയുമെന്ന് മനസ്സിലായതെന്ന് ഇൻസ്റ്റിറ്റ്യൂട്ടിലെ ആഴക്കടൽ ജീവശാസ്ത്രജ്ഞനായ ബ്രൂസ് റോബിൻസൺ പറഞ്ഞു.

മത്സ്യത്തെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടുള്ളതിനാൽ ഈ മത്സ്യത്തെ കുറിച്ചുള്ള പഠനം വളരെ മന്ദഗതിയിലാണ് നടക്കുന്നത്. തന്റെ കരിയറിലെ കഴിഞ്ഞ 30 വർഷത്തിനിടെ എട്ട് തവണ മാത്രമാണ് താൻ മത്സ്യത്തെ കണ്ടതെന്ന് കാലിഫോർണിയയിലുള്ള മോണ്ടെറി ബേ അക്വേറിയം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്‌ത്രജ്ഞനായ റോബിൻസൺ അവകാശപ്പെടുന്നു. 2021 ഡിസംബറിലാണ് മത്സ്യത്തെ അവസാനമായി കണ്ടത്.

RELATED ARTICLES

Most Popular

Recent Comments