റോഷാക്കിന്റെ അത്യുഗ്രൻ ട്രെയിലർ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്തു

0
98

നിസ്സാം ബഷീർ സംവിധാനം ചെയ്യുന്ന റോഷാക്കിന്റെ അത്യുഗ്രൻ ട്രെയിലർ മമ്മൂട്ടിയുടെ പിറന്നാൾ ദിനത്തിൽ റോഷാക്ക് ടീം റിലീസ് ചെയ്തു.

ദുരൂഹതയും ആകാംക്ഷയും കൂടുതൽ വർദ്ധിപ്പിക്കുകയാണ് മമ്മൂട്ടിയുടെ ട്രെയിലർ. കെട്ട്യോളാണ് എന്റെ മാലാഖ വമ്ബൻ വിജയമാക്കി തീർത്ത നിസാം ബഷീർ ഒരുക്കുന്ന മമ്മൂട്ടിയുടെ ത്രില്ലർ ചിത്രം റോഷാക്കിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്ബനി തന്നെയാണ്. വേഫെറർ ഫിലിംസാണ് ചിത്രം തീയറ്ററുകളിൽ എത്തിക്കുന്നത്.

ഷറഫുദ്ദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അഡ്വേഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, സമീർ അബ്ദുളാണ് രചന.

പ്രോജെക്‌ട് ഡിസൈനർ – ബാദുഷ, പി.ആർഒ : പ്രതീഷ് ശേഖർ.