അമേരിക്കയുടെ പ്രതിരോധ രംഗത്തുവരെ ചൈന കടന്നുകയറി

0
94

അമേരിക്കയുടെ പ്രതിരോധ രംഗത്തുവരെ ചൈനയുടെ കടന്നുകയറ്റം അതീവരഹസ്യമായി നടന്നുവെന്ന് റിപ്പോർട്ട്. ആഗോള തലത്തിൽ ഏറെ കരുത്തുറ്റ എഫ്-35 യുദ്ധവിമാന നിർമ്മാണത്തിലാണ് പുതിയ കടന്നുകയറ്റം ശ്രദ്ധയിൽപ്പെട്ടത്. വിമാനത്തിൽ ഉപയോഗിച്ചിരിക്കുന്ന ഏതോ പ്രത്യേക ഉപകരണങ്ങൾ ചൈനീസ് കമ്ബനിയുടേതാണെന്നാണ് പെന്റഗൺ കണ്ടെത്തിയത്. ഇതോടെ ആഗോള തലത്തിൽ എല്ലാ എഫ്-35 വിമാനങ്ങളുടേയും വിതരണം നിർത്തിവയ്‌ക്കാൻ നിർമ്മാതാക്കളായ ലോക്ഹീഡ് മാർട്ടിൻ കമ്ബനിയോട് അടിയന്തിരമായി നിർദ്ദേശിച്ചിരിക്കുകയാണ്.

ചൈനയുമായി യാതൊരു വിധപ്രതിരോധ സഹകരണവുമില്ലെന്ന് തീരുമാനിച്ച അമേരിക്ക യുടെ അഭിമാന പദ്ധതിയിൽ വരെ ചൈന എങ്ങനെ കടന്നുകയറി എന്നത് പെന്റഗണിന് നാണക്കേടാവുകയാണ്. സുരക്ഷാ പ്രശ്‌നമില്ല പക്ഷെ ഗുണനിലവാരത്തിൽ വലിയ ഇടിവ് സംഭവിക്കുമെന്നാണ് പെന്റഗണിന്റെ ആശങ്ക. അമേരിക്ക പ്രതിരോധ രംഗത്ത് ചൈന, ഇറാൻ, വടക്കൻ കൊറിയ, റഷ്യ എന്നീ രാജ്യങ്ങളെ കരിമ്ബട്ടികയിൽ പെടുത്തിയിരി ക്കേയാണ് യുദ്ധവിമാന നിർമ്മാണത്തിൽ ചൈനയുടെ ഇടപെടലുണ്ടായിരിക്കുന്നത്.

വിമാനത്തിൽ ഉപയോഗിക്കുന്ന കാന്തിക സംവിധാനത്തിലാണ് ചൈനയുടെ ഉപകരണങ്ങൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടത്. വിമാനത്തിന്റെ വിവരങ്ങൾ നിയന്ത്രിക്കുന്ന കേന്ദ്രത്തിലേയ്‌ക്ക് ചില വിവരങ്ങൾ വിമാനത്തിൽ നിന്ന് ലഭിക്കുന്നില്ലെന്ന കണ്ടെത്തലാണ് വിശദമായ പരി ശോധനയിലേയ്‌ക്ക് നയിച്ചത്. ഏതായാലും ചൈനയുടെ ഉപകരണങ്ങൾ വിമാനത്തിന്റെ കരുത്തിനേയോ പ്രവർത്തനത്തേയോ ബാധിക്കില്ലെന്നാണ് പെന്റഗണിന്റെ വിലയിരുത്തൽ. എന്നിരുന്നാലും ദീർഘകാല അടിസ്ഥാനത്തിൽ അമേരിക്കൻ വിമാനങ്ങളിൽ ഉപയോഗി ക്കേണ്ട ഉപകരണങ്ങളുടെ തിരഞ്ഞെടുപ്പിലുണ്ടായ അശ്രദ്ധ ഗൗരവമായി കാണുന്നുവെന്നും പെന്റഗൺ പറയുന്നു.

നിലവിൽ അമേരിക്കൻ സൈന്യവും ലോകത്തിലെ വിവിധ രാജ്യങ്ങളും എഫ്-35 വിമാനങ്ങൾ ഉപയോഗിച്ച്‌ തുടങ്ങി. ഇതിനിടെ ഏതു തരത്തിലാണ് അമേരിക്ക ഗുണനിലവാരം ഉറപ്പാക്കാ നുള്ള പ്രശ്‌നപരിഹാരം നടത്തുക എന്ന് വ്യക്തമാക്കിയിട്ടില്ല. ചൈനീസ് ഉപകരണത്തിന് പകരമായ ബദൽ ഏതെന്ന് തീരുമാനിച്ചെന്നും അത് എല്ലാ വിമാനങ്ങളിലും മാറ്റി ഘടിപ്പി ക്കുമെന്നുമാണ് അമേരിക്ക അറിയിക്കുന്നത്.