പുതിയ വിദേശ നയത്തിന് അംഗീകാരം നൽകി റഷ്യൻ പ്രസിഡന്റ്

0
103

പുതിയ വിദേശ നയത്തിന് അംഗീകാരം നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഇന്ത്യയും ചൈനയുമായും സഹകരണം വർദ്ധിപ്പിക്കുമെന്നും, മിഡിൽ ഈസ്റ്റ്, ലാറ്റിൻ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുമെന്നുമാണ് റഷ്യയുടെ പുതിയ വിദേശകാര്യ നയത്തിൽ പറയുന്നത്.

റഷ്യയെ പിന്തുണച്ച് ഇടപെടലുകൾ നടത്തുന്നവരെ എല്ലാ രീതിയിലും പിന്തുണച്ച് കൊണ്ട് മുന്നോട്ട് പോകുന്ന രീതിയിലാണ് പുതിയ നയം രൂപപ്പെടുത്തിയിരിക്കുന്നത്.യുക്രെയ്‌നിൽ റഷ്യ യുദ്ധം ആരംഭിച്ച് ആറ് മാസത്തിന് ശേഷമാണ് പുതിയ നയം വെളിപ്പെടുത്തുന്നത്.

റഷ്യയുടെ പാരമ്പര്യവും ആദർശവും സംരക്ഷിച്ച് മുന്നോട്ട് പോവുക എന്നതാണ് പുതിയ വിദേശ നയത്തിന്റെ അടിസ്ഥാനതത്വം. യുക്രെയ്‌ന് മേൽ നടത്തിയ ഇടപെടലുകളേയും ഇതിൽ ന്യായീകരിക്കുന്നുണ്ട്.റഷ്യൻ വേൾഡ് എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പുതിയ വിദേശനയം രൂപീകരിച്ചിരിക്കുന്നത്.