Thursday
18 December 2025
22.8 C
Kerala
HomeIndiaഇന്ത്യയിൽ കൊവിഡ് 19 നാസൽ വാക്സന് അനുമതി നൽകി

ഇന്ത്യയിൽ കൊവിഡ് 19 നാസൽ വാക്സന് അനുമതി നൽകി

ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത മൂക്കിൽ കൂടി നൽകുന്ന് ഇന്ത്യയിലെ ആദ്യ നേസൽ കോവിഡ് 19 വാക്സിൻ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. 18 വയസിന് മുകളിലുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. അതേസമയം പ്രായപൂർത്തിയായവരിൽ അടിയന്തരഘട്ടത്തിൽ മാത്രം നൽകുന്ന രീതിയിലാണ് വാക്സിൻ അവതരിപ്പിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു. പുതുതതായി അവതരിപ്പിച്ച വാക്സിൻ കോവിഡിനെതിരെയുള്ള ഇന്ത്യയുടെ യുദ്ധത്തിന് കൂടുതൽ ഉത്തേജനം നൽകുമെന്ന് മന്ത്രി ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞ മാസം ഭരത് ബയോടെക് വാക്സിന്റെ മൂന്നാം ഘട്ടവും ബൂസ്റ്റർ ഡോസിന്റെ പരീക്ഷണവും പൂർത്തിയാക്കിയത്. പ്രാഥമിക ഡോസിനും ബുസ്റ്റർ ഡോസിനും പ്രത്യേകം പരീക്ഷണമാണ് സംഘടിപ്പിച്ചതെന്ന് വാക്സിൻ നിർമാതാക്കൾ അറിയിച്ചു.

മനുഷ്യരിൽ നടത്തിയ മൂന്നാം ഘട്ട പരീക്ഷണത്തിന്റെ ഫലം ഡിജിസിഐക്ക് ഭാരത് ബോയടെക് നേരത്തെ തന്നെ സമർപ്പിക്കുകയും ചെയ്തു. നേസൽ വാക്സിൻ ഇന്ത്യയുടെ വാക്സിനേഷൻ ഡ്രൈവ് കൂടുതൽ വേഗത്തിലാക്കുമെന്ന് ഭാരത് ബയോടെക്കിന് ജോയിന്റ് മനേജിങ് ഡയറക്ടർ സുച്ചിത്ര കെ എല്ല ഓൺലൈൻ ന്യൂസ് പോർട്ടലായ ദി മിന്റിനോട് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments