യു കെയുടെ പുതിയ ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യൻ വംശജ സുവല്ല

0
155

ലിസ് ട്രസ് കാബിനറ്റിൽ യു കെയുടെ പുതിയ ആഭ്യന്തര സെക്രട്ടറിയായി ഇന്ത്യൻ വംശജ സുവല്ല ബ്രാവർമാൻ നിയമിതയായി. പ്രീതി പട്ടേലിന് പകരമായാണ് സുല്ല ചുമതലയേൽക്കുന്നത്. പ്രധാനമന്ത്രി ലിസ് ട്രസ് ആണ് ബ്രാവർമാനെ ആഭ്യന്തര സെക്രട്ടറിയായി പ്രഖ്യാപിച്ചത്. 42 കാരിയായ സുവല്ല ബ്രാവർമാൻ തെക്ക് കിഴക്കൻ ഇംഗ്ലണ്ടിലെ ഫാരെഹാമിലെ കൺസർവേറ്റീവ് പാർട്ടി എം പിയാണ്. പൊതു പ്രവർത്തന രംഗത്ത് നിരവധി വർഷത്തെ പ്രവർത്തന പരിചയമുള്ള ഇവർ ബോറിസ് ജോൺസൺ മന്ത്രിസഭയിലെ അറ്റോർണി ജനറൽ ആയിരുന്നു.

തമിഴ് നാടുകാരിയായ ഉമയുടെയും, ഗോവൻ വംശജനായ ക്രിസ്റ്റി ഫെർണാണ്ടസിന്റെയും മകളാണ് സുവല്ല ബ്രാവർമാൻ. ഇന്ത്യയിൽ താമസിച്ചിരുന്ന ഇവർ 1960ൽ കുടിയേറ്റം നടത്തുകയായിരുന്നു. അമ്മ മൗറീഷ്യസിലേക്കും പിതാവ് കെനിയയിലേക്കുമാണ് കുടിയേറ്റം നടത്തിയത്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം പൂർത്തിയാക്കിയ ഇവർ 2018 ൽ ഇംഗ്ലണ്ട് വംശജനായ റെയൽ ബ്രാവർമാനെ വിവാഹം കഴിച്ചു

കടുത്ത ബുദ്ധമത വിശ്വാസിയായ ഇവർ ലണ്ടനിലെ ബുദ്ധ ക്ഷേത്രത്തിലെ സന്ദർശകയാണ്. സ്ഥാനം ഏൽക്കുമ്ബോൾ ബുദ്ധവചനങ്ങളും ഉദ്ധരിച്ചാണ് സത്യപ്രതിജ്ഞ നടത്തിയത്.