ദിനേശ് കാർത്തിക്കിനെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കി; വിമർശനാവുമായി മുൻ പാക് ക്യാപ്റ്റൻ

0
99

ദിനേശ് കാർത്തിക്കിനെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയ ഇന്ത്യൻ ടീമിന്റെ നീക്കത്തെ വിമർശിച്ച്‌ പാക് മുൻ ക്യാപ്റ്റൻ ഇൻസമാം ഉൾ ഹഖ്. ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരങ്ങൾക്ക് ശേഷം കാർത്തിക്കിനെ മാറ്റി ഇന്ത്യ ഋഷഭ് പന്തിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവന്നിരുന്നു.

ഇന്ത്യ വരുത്തിയ മാറ്റങ്ങളെല്ലാം നോക്കുമ്ബോൾ അവർ സമ്മർദത്തിലായിരുന്നത് പോലെയാണ് തോന്നുന്നത്. ഇത്രയും മാറ്റങ്ങൾ വരുത്താൻ പാടില്ല. ഒരു പന്ത് പോലും നേരിടാതെ തന്നെ ദിനേശ് കാർത്തിക്കിന് പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടമായി. ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത് വെച്ച്‌ നോക്കുമ്ബോൾ അവർ കുറച്ച്‌ ഭയന്നിരിക്കുന്നു എന്നാണ് എനിക്ക് തോന്നിയത്, തന്റെ യൂട്യൂബ് ചാനലിൽ ഇൻസമാം ഉൾ ഹഖ് പറഞ്ഞു.

ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം കളിച്ച ദിനേശ് കാർത്തിക് പാകിസ്ഥാനെതിരെ നേരിട്ടത് ഒരു പന്താണ്. ഹോങ്കോങ്ങിന് എതിരെ കാർത്തിക്കിന് ബാറ്റ് ചെയ്യേണ്ടതായും വന്നില്ല. എന്നാൽ സൂപ്പർ ഫോറിൽ വീണ്ടും പാകിസ്ഥാന് മുൻപിലേക്ക് ഇന്ത്യ വന്നപ്പോൾ ദിനേശ് കാർത്തിക്കിന് പകരം ഇന്ത്യ ഋഷഭ് പന്തിനെ ടീമിലേക്ക് കൊണ്ടുവന്നിരുന്നു.

ശ്രീലങ്ക ടീം ആയാണ് കളിക്കുന്നത്. ആദ്യ കളി തോറ്റതിന് ശേഷം അവർ നടത്തിയ തിരിച്ചുവരവ് അത്ഭുതപ്പെടുത്തുന്നതാണ്. ശ്രീലങ്കയ്ക്ക് മുകളിൽ ആധിപത്യം ഇന്ത്യക്കാണ്. അതിൽ സംശയമില്ല. എന്നാൽ നിലവിൽ ശ്രീലങ്ക കളിക്കുന്ന വിധം നോക്കുമ്ബോൾ നമ്മുക്ക് നല്ല മത്സരം കാണാനാവും എന്ന് തോന്നുന്നതായും ഇൻസമാം പറഞ്ഞു.