ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സീണിലെ രണ്ടാം സമനില

0
51

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സീണിലെ രണ്ടാം സമനില. അമ്പതാം മിനുറ്റിൽ എർലിംഗ് ഹാലൻഡിൻറെ ഗോളിന് മുന്നിലെത്തിയ ശേഷമായിരുന്നു സിറ്റി, ആസ്റ്റൻ വില്ലയ്ക്കെതിരെ സമനില വഴങ്ങിയത്. ആറ് കളിയിൽ ഹാലൻഡിൻറെ പത്താം ഗോളാണിത്. 74-ാം മിനുറ്റിൽ ലിയോൺ ബെയ്‍ലി ആസ്റ്റൻ വില്ലയുടെ സമനില ഗോൾ നേടി. 14 പോയിൻറുമായി ലീഗിൽ രണ്ടാം സ്ഥാനത്താണ് സിറ്റി.

പ്രീമിയർ ലീഗിൽ ചെൽസി വിജയവഴിയിൽ തിരിച്ചെത്തി. ഒന്നിനെതിരെ രണ്ട് ഗോളിന് വെസ്റ്റ് ഹാമിനെ തോൽപിച്ചു. എൺപത്തിയെട്ടാം മിനിറ്റിൽ കായ് ഹാവെർട്സ് നേടിയ ഗോളിനാണ് ചെൽസിയുടെ ജയം. തൊണ്ണൂറാം മിനിറ്റിൽ മാക്സ്‍വെൽ കോർണെറ്റ് സമനില ഗോൾ നേടിയെങ്കിലും റഫറി ഓഫ്സൈഡ് വിധിച്ചത് വെസ്റ്റ് ഹാമിന് തിരിച്ചടിയായി.

അറുപത്തിരണ്ടാം മിനിറ്റിൽ മൈക്കൽ അൻറോണിയോയിലൂടെ വെസ്റ്റ് ഹാമാണ് ആദ്യം ഗോൾ നേടിയത്. ബെൻ ചിൽവെല്ലിലൂടെയാണ് ചെൽസി ഒപ്പമെത്തിയത്. എഴുപത്തിയാറാം മിനിറ്റിൽ ആയിരുന്നു ചെൽസിയുടെ സമനില ഗോൾ. ചെൽസി നിലവിൽ അഞ്ചാം സ്ഥാനക്കാരാണ്.