പാകിസ്താനെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് കോഹ്ലി

0
75

തകർപ്പൻ പ്രകടനമാണ് ഏഷ്യ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാനെതിരെ വിരാട് കോഹ്ലി കാഴ്ച്ചവെച്ചത്. മത്സരത്തിൽ ഫിഫ്റ്റി നേടിയ കോഹ്ലിയുടെ മികവിലാണ് ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മികച്ച സ്കോർ നേടിയത്. മത്സരത്തിലെ ഈ ഫിഫ്റ്റിയോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് വിരാട് കോഹ്ലി. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെയാണ് ഈ തകർപ്പൻ നേട്ടത്തിൽ കോഹ്ലി പിന്നിലാക്കിയത്.

മത്സരത്തിൽ വെറും 36 പന്തിൽ നിന്നാണ് കോഹ്ലി ഫിഫ്റ്റി പൂർത്തിയാക്കിയത്. പതിനെട്ടാം ഓവറിലെ അവസാന പന്തിൽ മൊഹമ്മദ് ഹസ്നൈനെതിരെ സിക്സ് പറത്തിയാണ് കിങ് കോഹ്ലി ഫിഫ്റ്റി പൂർത്തിയാക്കിയത്. 44 പന്തിൽ 4 ഫോറും ഒരു സിക്സും ഉൾപ്പടെ 60 റൺസ് നേടിയാണ് കോഹ്ലി പുറത്തായത്.

മത്സരത്തിലെ ഫിഫ്റ്റിയോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ 50+ സ്കോർ നേടുന്ന ബാറ്റ്സ്മാനായി കോഹ്ലി മാറി. ഈ ഫോർമാറ്റിലെ തൻ്റെ 32 ആം ഫിഫ്റ്റിയാണ് മത്സരത്തിൽ കോഹ്ലി കുറിച്ചത്. 31 തവണ 50+ സ്കോർ നേടിയിട്ടുള്ള ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെയാണ് ഈ നേട്ടത്തിൽ കോഹ്ലി പിന്നിലാക്കിയത്. 27 തവണ 50+ സ്കോർ നേടിയിട്ടുള്ള ബാബർ അസമാണ് കോഹ്ലിയ്ക്കും രോഹിത് ശർമ്മയ്ക്കും പിന്നിലുള്ളത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടി. കോഹ്ലിയ്ക്കൊപ്പം 20 പന്തിൽ 28 റൺസ് നേടിയ കെ എൽ രാഹുലും 16 28 റൺസ് നേടിയ രോഹിത് ശർമ്മയും ഇന്ത്യയ്ക്കായി മികവ് പുലർത്തി.