Friday
19 December 2025
21.8 C
Kerala
HomeIndiaപ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഇല്ലാത്തതിന് കളക്‌ട‌‌റെ പരസ്യമായി ശാസിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഇല്ലാത്തതിന് കളക്‌ട‌‌റെ പരസ്യമായി ശാസിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ

തെലങ്കാലനയിലെ റേഷൻ കടയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ഇല്ലാത്തതിന് കളക്‌ട‌‌റെ പരസ്യമായി ശാസിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. സഹീറാബാദ് മണ്ഡലത്തിലെ റേഷൻ കടയിൽ സന്ദർശനം നടത്തുന്നതിനിടെയാണ് ധനമന്ത്രി കാമറെഡ്ഢി ജില്ലാ കലക്ടര്‍ ജിതേഷ് പാട്ടിലിനെ പരസ്യമായി ശാസിച്ചത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പദ്ധതി പ്രകാരം സൗജന്യ റേഷൻ വിതരണം ചെയ്യുന്ന കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അതതു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ചിത്രങ്ങൾ ഉൾപ്പെട്ട ബാനറുകൾ സ്ഥാപിക്കാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കു കേന്ദ്ര നേതൃത്വം നിർദേശം നൽകിയിരുന്നു.

RELATED ARTICLES

Most Popular

Recent Comments