മുതിര്‍ന്ന സിപിഐ എം നേതാവും കര്‍ഷക പോരാളിയുമായ എ അബൂബക്കറുടെ വേര്‍പാടില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അനുശോചിച്ചു. സിപിഐ എം അവിഭക്ത കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും മഞ്ചേശ്വരം, കുമ്പള ഏരിയാ സെക്രട്ടറിയുമായിരുന്ന അദ്ദേഹം മഞ്ചേശ്വരം മേഖലയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനവും വര്‍ഗ സംഘടനകളും വളര്‍ത്തിയെടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.
ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയതയുടെ കടന്നാക്രമണങ്ങളെ നെഞ്ചുറപ്പോടെ ചെറുത്ത ധീരനായ കമ്യൂണിസ്റ്റ് നേതാവാണ് – അനുശോചന സന്ദേശത്തില്‍ എം വി ഗോവിന്ദന്‍ പറഞ്ഞു.