ഏഷ്യാ കപ്പ് ട്വന്റ20യിൽ പാകിസ്താന് ഇന്ന് നിർണായക ദിനം

0
52

ഏഷ്യാ കപ്പ് ട്വന്റ20യിൽ പാകിസ്താന് ഇന്ന് നിർണായക ദിനം. അവസാന നാലിൽ കയറിപ്പറ്റാൻ പാകിസ്താന് ഇന്ന് ജയിച്ചേ തീരൂ. ഷാർജാ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഹോങ്കോങാണ് എതിരാളികൾ.

നിലവിൽ ഇന്ത്യ, അഫ്ഗാനിസ്താൻ, ശ്രീലങ്ക എന്നീ ടീമുകൾ സൂപ്പർ ഫോറിൽ കയറിക്കഴിഞ്ഞു. ഇന്ത്യയ്ക്കെതിരായ ആദ്യ മത്സരത്തിൽ പാകിസ്ഥാൻ പരാജയപ്പെട്ടിരുന്നു. എന്നാൽ, ഹോങ്കോങ്ങിന്റെ സമീപകാല ഫോം കണക്കിലെടുക്കുമ്പോൾ അത് പാക് ടീമിന് വെല്ലുവിളിയാകാൻ സാധ്യതയുണ്ട്.

യോഗ്യതാ ടൂർണമെന്റിൽ വിജയിക്കുകയും തോൽവിയറിയാതെ മുന്നേറുകയും ചെയ്ത ഹോങ്കോങ് മികച്ച ഫോമിലാണ്. കൂടാതെ, അഞ്ച് പാകിസ്താൻ വംശജരായ കളിക്കാരെങ്കിലും ഹോങ്കോങ് ടീമിലുണ്ട്. ഹോങ്കോങ്ങിനെതിരായ നോക്കൗട്ട് മത്സരത്തിൽ പാകിസ്താൻ വിജയിച്ചാൽ സെപ്തംബർ നാലിന് ഇന്ത്യയെയാണ് നേരിടേണ്ടി വരിക.

സാധ്യതാ ടീം

പാകിസ്താൻ: മുഹമ്മദ് റിസ്വാൻ(WK), ബാബർ അസം(C), ഫഖർ സമാൻ, ഇഫ്തിഖർ അഹമ്മദ്, ഖുശ്ദിൽ ഷാ, ഷദാബ് ഖാൻ, ആസിഫ് അലി, മുഹമ്മദ് നവാസ്, ഹാരിസ് റൗഫ്, നസീം ഷാ, ഷാനവാസ് ദഹാനി, ഉസ്മാൻ ഖാദർ, ഹസൻ അലി, മുഹമ്മദ് ഹസ്‌നൈൻ, ഹൈദർ അലി

ഹോങ്കോങ്: നിസാക്കത്ത് ഖാൻ (C), യാസിം മുർതാസ, ബാബർ ഹയാത്ത്, കിഞ്ചിത് ഷാ, ഐസാസ് ഖാൻ, സീഷാൻ അലി, സ്‌കോട്ട് മക്കെച്‌നി (WK), ഹാറൂൺ അർഷാദ്, എഹ്സാൻ ഖാൻ, ആയുഷ് ശുക്ല, മുഹമ്മദ് ഗസൻഫർ, വാജിദ് ഷാ, അഫ്താബ് ഹുസ്സ റാവു, , മുഹമ്മദ് വഹീദ്, അഹൻ ത്രിവേദി, അതീഖ് ഇഖ്ബാൽ