Tuesday
23 December 2025
29.8 C
Kerala
HomeKeralaകുരുന്നുകളുടെ ഒപ്പം ഓണസദ്യ ഉണ്ട് മന്ത്രി വി ശിവൻകുട്ടി

കുരുന്നുകളുടെ ഒപ്പം ഓണസദ്യ ഉണ്ട് മന്ത്രി വി ശിവൻകുട്ടി

കുട്ടികളുടെ ക്ഷണം സ്വീകരിച്ച്‌ സ്‌കൂളിലെത്തി വിദ്യാർത്ഥികൾക്കൊപ്പം ഓണം ആഘോഷിച്ച്‌ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം മുള്ളറംകോട് ഗവൺമെന്റ് എൽപി സ്‌കൂളിലെ വിദ്യാർത്ഥികൾക്കൊപ്പമാണ് മന്ത്രി ഓണസദ്യയുണ്ടത്.

ക്ഷണം സ്വീകരിച്ച്‌ സ്‌കൂളിൽ മന്ത്രിയെത്തിയപ്പോൾ കൗതുകത്തോടെ കുട്ടികൾ ഓടിച്ചെന്നു. മതിയാവോളം ഫോട്ടോയെടുത്തു. മന്ത്രിക്ക് സമ്മാനങ്ങൾ നൽകാനും കുട്ടികൾ മറന്നില്ല. ഒ എസ് അംബിക എംഎൽഎ ഉൾപ്പെടെയുള്ളവരും ഓണാഘോഷത്തിന് സ്‌കൂളിൽ എത്തിയിരുന്നു

ഓണത്തിന് തങ്ങളോടൊപ്പം ഇരുന്ന് സദ്യ കഴിക്കാൻ മുള്ളറംകോട് എൽപി സ്‌കൂളിലെ 85 രണ്ടാം ക്ലാസ്സുകാർ ചേർന്നാണ് മന്ത്രി ശിവൻകുട്ടിക്ക് കത്തെഴുതിയത്. കൂട്ടുകാർക്കെല്ലാം വേണ്ടി മീനാക്ഷിയാണ് മന്ത്രിയപ്പൂപ്പനെ ഓണസദ്യയ്ക്ക് ക്ഷണിച്ച്‌ കത്തെഴുതിയത്.

RELATED ARTICLES

Most Popular

Recent Comments