അർജന്റീനയിൽ അജ്ഞാത വൈറസ് പടർന്നുപിടിക്കുന്നു; മൂന്നുപേർ മരിച്ചു

0
49

കടുത്ത ഭീതി ഉയർത്തി അജ്ഞാത വൈറസ് പടർന്നുപിടിക്കുന്നു. ഇതുവരെ ഒമ്ബതുപേർക്ക് രോഗം സ്ഥിരീകരീകരിച്ചതിൽ മൂന്നുപേരാണ് മരണത്തിന് കീഴടങ്ങിയത്. മറ്റുള്ളവരുടെ അവസ്ഥ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അർജന്റീനയിലെ ഗ്രാമപ്രദേശമായ ടുകുമാനിലാണ് രോഗം കണ്ടെത്തിയത്. രോഗം ബാധിച്ചവരിൽ ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു എന്ന് പ്രവിശ്യയിലെ ആരോഗ്യ മന്ത്രി ലൂയിസ് മദീന റൂയിസ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച എഴുപതുകാരിക്കാണ് അവസാനമായി രോഗം സ്ഥിരീകരിച്ചത്.

കടുത്ത ന്യുമോണിയാണ് പ്രധാന ലക്ഷണം. ഇതിനൊപ്പം കൊവിഡിന് സമാനമായ ഛർദ്ദി, കടുത്ത പനി, വയറിളക്കം, ശരീരവേദന തുടങ്ങിയവും ഉണ്ടാവും. ആദ്യം കൊവിഡാണെന്ന് കരുതിയെങ്കിലും പരിശോധനയിൽ അത് അല്ലെന്ന് വ്യക്തമായി. ഇതോടെയാണ് അജ്ഞാത രോഗത്തെക്കുറിച്ചുള്ള ഭീതി ഉയർന്നത്. ജനിതക മാറ്റംവന്ന കൊവിഡ് ആണോ ബാധിച്ചത് എന്നതിൽ ഇതുവരെ വ്യക്തതവന്നിട്ടില്ല. അതുപോലെ രാേഗം എങ്ങനെയാണ് പകരുന്നത് എന്നതിനെക്കുറിച്ചും വ്യക്തതയില്ല.

രോഗികളുമായി അടുത്തിടപഴകിയ ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് നേരിട്ടുപകരുന്ന രോഗമല്ല ഇതെന്നാണ് ഇപ്പോഴത്തെ നിഗമനം. ഏതെങ്കിലും തരത്തിലുള്ള ജീവികളാണോ രോഗം പകർത്തുതെന്നും സംശയമുണ്ട്.