ഗുജറാത്ത് കലാപക്കേസ്: ടീസ്‌ത സെതൽവാദിന്‌ ജാമ്യം

0
43

ജറാത്ത്‌ വംശഹത്യയുമായി ബന്ധപ്പെട്ട്‌ വ്യാജ തെളിവുകൾ ഉണ്ടാക്കിയെന്നാരോപിച്ച്‌ അറസ്‌റ്റ്‌ ചെയ്‌ത സാമൂഹ്യപ്രവർത്തക ടീസ്‌ത സെതൽവാദിന്‌ ജാമ്യം. ഉപാധികളോടെയാണ് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

തുടരന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും പാർസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നുമാണ് ഉപാധി.

ഗുജറാത്ത്‌ വംശഹത്യയിൽ മോദി ഉൾപ്പെടെയുള്ളവർക്ക്‌ ക്ലീൻചിറ്റ്‌ നൽകിയ എസ്ഐടി നടപടിക്കെതിരായ ഹർജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെ ജൂൺ 25നാണ് ഇവരെ അറസ്റ്റ് ചെയ്തത്.